Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:07 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സർക്കാർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകൾ. സർക്കാർ പ്രൈവറ്റ് ബസ് ഉടമകൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കിയില്ലെന്ന് എ.കെ.ബി.ഓ.എ. പത്ത് ദിവസത്തിനുള്ളിൽ മിനിമം ചാർജ് 10 രൂപയാക്കണമെന്ന മന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. പ്രതിസന്ധിയെ തുടർന്ന് 4000 ബസുകൾ സർവീസ് അവസാനിപ്പിക്കേണ്ടി വന്നെന്ന് ബസ് ഉടമകൾ പറഞ്ഞു. നഷ്ടം സഹിച്ചാണ് പലരും സർവീസുകൾ തുടരുന്നതെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി വ്യക്തമാക്കി.

ബസ് ചാർജ് വർധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുമായി തീരുമാനിച്ച് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ തീരുമാനം വൈകുന്നതാണ് നിലവിലെ പ്രകോപനത്തിന് കാരണം.

Readers Comment

Add a Comment