Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സർക്കാർ ആശുപത്രികളിൽ പലയിടത്തും എൻ95 മാസ്‌കിന്  ക്ഷാമം. വിപണിയിൽ മാസ്‌ക് ലഭ്യമല്ലെന്നാണ് വിഷയത്തിൽ അധികൃതർ നൽകുന്ന വിശദീകരണം. കൂടാതെ, കൊറോണ ലക്ഷണങ്ങളുമായി എത്തുന്നവരിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം പരിശോധനയ്‌ക്ക് അയച്ചാൽ മതിയെന്ന നിർദ്ദേശവും നൽകിയതായി ആളുകൾ പരാതി ഉന്നയിച്ചിട്ടുണ്ട്.  സംസ്ഥാനത്ത് കൊറോണ രോഗികൾ ഏറ്റവും അധികമുള്ള ജില്ലകളിൽ ഒന്നാണ് എറണാകുളം. ഇവിടെയാണ് എൻ95 മാസ്‌കുകൾക്ക് ഏറ്റവും കൂടുതൽ ക്ഷാമമനുഭവിക്കുന്നത്. സർക്കാർ ജനറൽ ആശുപത്രിയിലടക്കം മാസ്‌ക് ലഭ്യമല്ല. ഇതോടെ ഒ.പി നടത്തുന്നതടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. മറ്റു ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി. കടുത്ത ക്ഷാമം നേരിടുന്നതിനാൽ ചില ജില്ലകളിലെ ആശുപത്രി അധികൃതർ ആശുപത്രി വികസ സൊസൈറ്റിയുടെ ഫണ്ടിൽ നിന്നും പണമെടുത്ത് മാസ്‌കുകൾ വാങ്ങിയെങ്കിലും ഇത് പര്യാപ്തമല്ല. 15 ദിവസം മുൻപ് ഓർഡർ നൽകിയ എറണാകുളം ജനറൽ ആശുപത്രിക്ക് ഇന്നലെ ലഭിച്ചത് 470 മാസ്‌കുകൾ മാത്രം. വിപണിയിലെ ക്ഷാമമാണ് കാരണമെന്നാണ് ഉന്നത അധികാരികളുടെ വിശദീകരണം.

കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗ ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ മാസ്‌കുകൾ ഇല്ലാത്ത സ്ഥിതി വളരെ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് കൂടുതൽ നടപടി സ്വീകരിക്കണമെന്നും അധികൃതർ ആവശ്യമുന്നയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർ പോലും മാനദണ്ഡം പാലിച്ച് ഡ്യൂട്ടിയിൽ കയറണമെന്ന നിർദേശം നിലനിൽക്കെ പ്രതിരോധത്തിന് ക്ഷാമം തടസമാകും എന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

Readers Comment

Add a Comment