Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:15 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യയില്‍ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പരാതി ലഭിച്ച് ആറ് മാസത്തിന് ശേഷമാണ് എറണാകുളം റെനെ മെഡിസിറ്റി ആശുപത്രിക്കെതിരെ അന്വേഷണത്തിന് നടപടി. അനന്യയുടെ മരണത്തിന് കാരണം ലിംഗമാറ്റ ശസ്ത്രക്രിയയിലെ അനാസ്ഥയാണെന്ന പരാതിയിലാണ് അന്വേഷണം. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അനേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ചയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് സുഹൃത്തുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും. ശസ്ത്രക്രിയയുടെ ഭാഗമായി അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

ആശുപത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയായിരുന്നു അനന്യ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചത്. ഹോസ്പിറ്റലില്‍ നിന്ന് അനന്യയ്ക്ക് മര്‍ദ്ദനമേറ്റിരുന്നതായി പിതാവും ആരോപണം ഉന്നയിച്ചിരുന്നു. അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും ജീവനൊടുക്കിയിരുന്നു.

Readers Comment

Add a Comment