Breaking News
- സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് . തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
Your Comment Added Successfully!

അങ്കമാലിയില് സില്വര്ലൈന് സര്വേ കല്ലുകള് പിഴുതെടുത്ത് പ്രതിഷേധം. പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്വേ കല്ലുകള് പിഴുത നിലയില് കണ്ടെത്തിയത്. അതേ സമയം സര്വേ കല്ലുകള് പിഴുത നടപടിക്ക് പിന്തുണയുമായി റോജി എം ജോണ് എംഎല്എ രംഗത്തെത്തി. ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇക്കാര്യത്തില് ഉണ്ടായതെന്നും കേരളത്തില് സ്ഥാപിച്ച കല്ലുകള്ക്ക് മുഴുവന് പോലീസ് കാവല് നില്ക്കുമോയെന്നും റോജി എം ജോണ് ചോദിച്ചു.
എറണാകുളം- തൃശ്ശൂര് അതിര്ത്തിയില് അങ്കമാലി, എളവൂര്, പാറക്കടവിലൂടെയാണ് നിര്ദ്ദിഷ്ട സില്വര് ലൈന് പദ്ധതി കടന്നുപോകുന്നത്. അതില് ത്രിവേണി കവലയിലെ പാടശേഖരത്തിലാണ് ഇന്നലെ കെ-റെയില് ഉദ്യോഗസ്ഥരെത്തി സര്വേ കല്ലുകള് സ്ഥാപിച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധം കെ-റെയില് വിരുദ്ധ സമര സമിതി നേതൃത്വത്തില് ഉയര്ന്നിരുന്നു. പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് നടപടികള് മുന്നോട്ട് കൊണ്ടുപോയത്.
ഇന്ന് പുലര്ച്ചെയാണ് സര്വേ കല്ലുകള് പിഴുതു മാറ്റുകയും അതിന് മുകളില് റീത്ത് വെയ്ക്കുകയും ചെയ്ത നിലയില് കണ്ടെത്തിയത്. പാത കടന്നുപോകുന്നതിന്റെ സമീപത്തുള്ള വിവിധ കവലകളിലാണ് സര്വേ കല്ലുകള് കൊണ്ടുവെച്ച് അതിന് മുകളില് റീത്ത് വെച്ചിട്ടുള്ളത്.