Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:15 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളാ പൊലീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഇനി കുടുംബശ്രീ അംഗങ്ങളും. സ്ത്രീ കര്‍മ്മസേന എന്ന പേരില്‍ പ്രത്യേകസംഘം രൂപീകരിക്കും. തെരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോമും പരിശീലനവും നല്‍കുമെന്ന് പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയ ഡിജിപി അനില്‍ കാന്ത് അറിയിച്ചു. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേക വിഭാഗമായിട്ടാകും ഇവര്‍ പ്രവര്‍ത്തിക്കുക.പൊലീസ് സ്റ്റേഷനുകളെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ പദ്ധതി കേരളാ പൊലീസ് വിഭാവനം ചെയ്യുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലുണ്ടാകണം.പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാന്‍ ആഭ്യന്തര സെക്രട്ടറി ഡിജിപി അനില്‍ കാന്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാര്‍ശ പ്രകാരമാണ് ഇത്തരത്തില്‍ പുതിയ പദ്ധതി പൊലീസ് സേന രൂപീകരിച്ചത്. 

സമൂഹത്തിന്‍റെ അടിത്തട്ട് വരെ സ്വാധീനമുള്ള കുടുംബശ്രീ പ്രവർത്തകരെ പൊലീസിലും ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്‍റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവർത്തിക്കുന്നതിനാലാണ് കുടുംബശ്രീ പ്രവർത്തകരെത്തന്നെ ഈ പദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്.

Readers Comment

Add a Comment