Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:07 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലപ്പുഴ കൈനകരിയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചൻ (79), ലീലാമ്മ (75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു.അയൽവാസികളാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്ന് പുലർച്ചെയാണ് സംഭവം. ദമ്പതികൾ തനിച്ചായിരുന്നു താമസം. . ദമ്പതികൾക്ക് ആറ് മക്കളുണ്ട്. ദീർഘനാളുകളായി മക്കൾ ഇവരിൽ നിന്ന് അകന്നാണ് താമസിക്കുന്നത്. ലീലാമ്മ കിടപ്പുരോഗിയാണ്. അപ്പച്ചൻ അർബുദ രോഗിയും. മുറ്റത്തെ മാവിലാണ് അപ്പച്ചൻ തൂങ്ങിയത്. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. വണ്ടാനം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തുക.

Readers Comment

Add a Comment