Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോഴിക്കോട് ബീച്ചിൽ വെച്ച് തന്നെ ആക്രമിച്ചയാൾ സംഘപരിവാറിന്റെ സ്ഥിരം ഗുണ്ടയാണെന്ന് സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണി. വെള്ളയിൽ സ്വദേശി ആയ മോഹൻദാസ് വെള്ളയിലും വലിയങ്ങാടിയിലും മുസ്ലിം വിഭാഗത്തിൽപ്പെട്ട കച്ചവടക്കാരിൽ നിന്നും ഗുണ്ടാപിരിവു നടത്തി ജീവിക്കുന്നവൻ ആണെന്നും ആർ.എസ്.എസ് നേതാവാണെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ട കാര്യമാണെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കി.
ശബരിമലക്കു പോകാൻ വൃതമെടുത്തു ഇരുമുടി നിറച്ച യുവാക്കളെ തടഞ്ഞു കലാപം ഉണ്ടാക്കിയവരിൽ ഒരാൾ ആണ് ഇയാളെന്നും തന്നെ ആക്രമിച്ച കോഴിക്കോട് ബീച്ചിൽ വെച്ച് ഒരാഴ്ച മുൻപ് സ്ത്രീകളെ റേപ്പ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനു പോലീസ് താക്കീതു കൊടുത്തു വിട്ട പ്രതിയാണ് ഇയാളെന്നും ബിന്ദു അമ്മിണി ആരോപിക്കുന്നു
23.68°C








