Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:24 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നീറ്റ് പിജി പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിന് അനുമതി നൽകി സുപ്രിംകോടതി. 10% സാമ്പത്തിക സംവരണവും 27 % ഒബിസി സംവരണവും ഈ അധ്യായന വർഷം നടപ്പാക്കാമെന്ന് സുപ്രിംകോടതി നിർദേശിച്ചു. മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത വിശാലമായി പരിശോധിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. മുന്നോക്ക  സംവരണത്തിനുള്ള വാർഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയെന്നതും അംഗീകരിച്ചു.

വിധി റസിഡന്റ് ഡോക്ടർമാർക്കും കേന്ദ്രസർക്കാരിനും ഒരുപോലെ ആശ്വാസമാണ്. പി.ജി പ്രവേശന നടപടികൾ തടഞ്ഞു വച്ചിരിക്കുന്നത് കാരണം ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവുണ്ടെന്ന് റസിഡന്റ് ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. നീറ്റ് പി.ജി. കൗൺസിലിംഗ് നടത്താൻ അനുമതി നൽകണമെന്ന് കേന്ദ്രസർക്കാർ ആവശ്യമുന്നയിച്ചിരുന്നു.  മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നീറ്റ് അഖിലേന്ത്യാ ക്വാട്ടയിൽ പത്ത് ശതമാനം സംവരണമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. സാമ്പത്തിക സംവരണത്തിനുള്ള വാർഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി നിശ്ചയിച്ചത് ഏകപക്ഷീയ നടപടിയാണെന്നാണ് ഹർജിക്കാരുടെ ആരോപണം. 27 ശതമാനം ഒ.ബി.സി. സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ നടപടിയെയും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു

Readers Comment

Add a Comment