Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വാളയാർ കേസിലെ രണ്ടു പ്രതികളുടെ ജാമ്യഹർജികൾ ഹൈക്കോടതി തള്ളി. വി.മധു എന്ന വലിയ മധു, ഷിബു എന്നിവരുടെ ഹർജികളാണ് തള്ളിയത്. പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാം എന്നു വ്യക്തമാക്കിയാണ് നടപടി. ജസ്റ്റിസ് പി.ഗോപിനാഥിന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വാളയാർ പെൺകുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന കണ്ടെത്തലുമായി സിബിഐ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2014 ജനുവരി 13നും മാർച്ച് നാലിനുമാണ് വാളയാറിൽ 13, 9 വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ച കേസിൽ പ്രതികൾ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതാണ് കുട്ടികൾ ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ശരിവച്ചുകൊണ്ടുള്ള സിബിഐ കുറ്റപത്രത്തിനെതിരെ പെൺകുട്ടിയുടെ മാതാവ് രംഗത്തു വന്നിരുന്നു.
29.82°C








