Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:21 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ റെയിൽ പദ്ധതി സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനമായി. പഠനം നടത്തുക കോട്ടയം ആസ്ഥാനമായുള്ള കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസിനെ ഏർപ്പെടുത്തി. കല്ല് ഇടൽ പൂർത്തിയായ കണ്ണൂർ ജില്ലയിലെ 19 വില്ലേജുകളിലാണ് ആദ്യഘട്ട പഠനം നടത്തുക .കണ്ണൂർ ജില്ലയിൽ മാത്രം കെ റെയിൽ പദ്ധതിക്ക് ഏറ്റെടുക്കുന്നത് 100 ഹെക്ടർ ഭൂമി.100 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കണം. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടക്കുക. കേരള വാളണ്ടറി ഹെൽത്ത് സർവിസ് എന്ന സ്ഥാപനമാണ് പഠനം നടത്തുന്നത്. കെ റെയിൽ പ്രഖ്യാപനമുണ്ടയത് മുതൽ സാമൂഹികാഘാത പഠനം നടത്തണമെന്ന് ആവശ്യം സിപിഐ, ശാസ്ത്ര സാഹിത്യ പരിഷത്ത്, പ്രതിഷേധ സംഘടനകൾ എന്നിവരെല്ലാം ഉയർത്തിയിട്ടുണ്ട്.

Readers Comment

Add a Comment