Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:16 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ലിൻമേൽ  കർണാടക നിയമസഭയിൽ ഇന്ന്  ചർച്ച തുടരും. കോൺഗ്രസും  ജെഡിഎസും സഭയിൽ ശക്തമായ പ്രതിഷേധം വ്യക്തമാക്കും. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂ‍ഢലക്ഷ്യമാണ് ബില്ലിന് പിന്നിലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബെലഗാവിൽ ക്രൈസ്തവ സംഘടനകൾ ഇന്ന് പ്രതിഷേധിക്കും. പ്രതിഷേധങ്ങൾക്കിടയിലും ബില്ല് പാസാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. മതപരിവർത്തനത്തിന് പത്ത് വർഷം വരെ തടവ് ഉൾപ്പടെയുള്ള കർശന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. 

പ്രതിപക്ഷ ബഹളത്തിനിടെയാണ്, മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് ഇന്നലെ സഭയില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ്, ജെ‍ഡിഎസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍ ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്നാണ് സർക്കാരിന്റെ നിലപാട്. നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. രഹസ്യമായി മത അധിനിവേശമാണ് നടക്കുന്നത്..ഇത് സര്‍ക്കാരിന് അനുവദിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിയമം എന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പറയുന്നത്. 

മുഖ്യമന്ത്രിയുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും പിന്‍മാറാത്തത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകള്‍ .  മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് തീരുമാനം. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണ്. സ്ത്രീകള്‍, ദളിതര്‍, മുസ്ലീം വിഭാഗത്തിലുള്ളവരെ എല്ലാം പ്രതികൂലമായി ബാധിക്കും. ക്രൈസ്തവര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കും എന്ന് ബം​ഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ പീറ്റര്‍ മച്ചാഡോ പറഞ്ഞു.

Readers Comment

Add a Comment