Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:22 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരവിതരണത്തിനുള്ള നടപടികള്‍ വേഗത്തിലായി.  ഇന്നലെ ഒറ്റദിവസം കൊണ്ട് അയ്യായിരത്തിനടുത്ത്  അപേക്ഷകളുടെ പരിശോധന ദ്രുതഗതയില്‍ വില്ലേജ് ഓഫീസുകളില്‍ പൂര്‍ത്തിയായി.  കോവിഡ് നഷ്ടപരിഹാരം നല്‍കുന്നതിലെ മെല്ലപ്പോക്കിനെ സുപ്രീംകോടതി  വിമര്‍ശിച്ചതോടെയാണ് നടപടികള്‍ വേഗത്തിലായത്.

കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കുന്നതിലുള്ള കാലസാമസം ഒഴിവാക്കുകയാണ് സര്‍ക്കാര്‍.  ഇന്നലെ ഒറ്റദിവസം കൊണ്ടു നടത്തിയ പരിശോധനയില്‍ 4250 പേർ കൂടി  ധനസഹായത്തിന് അർഹരാണെന്നു കണ്ടെത്തി.   കോവിഡ് ബാധിച്ചു  44,189 പേര്‍  മരണമടഞ്ഞവർ സംസ്ഥാനത്ത്  ഇതുവരെയും സഹായത്തിനായി അപേക്ഷ സമർപ്പിച്ചവരുടെ ആകെ എണ്ണം 11,706 മാത്രമാണ് .

വില്ലേജ് ഓഫീസുകളും കലക്ടറേറ്റുകളിലെ വിഭാഗങ്ങളും ഇതിനായി ഇന്നലെ പ്രത്യേകം പ്രവര്‍ത്തിച്ചാണ് അര്‍ഹരെ കണ്ടെത്തിയത് . യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി  വില്ലേജ് ഓഫിസർമാർ  നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 500 പേർക്കു കൂടി തുക അക്കൗണ്ടിലെത്തി. ഇതുവരെ 1150 പേര്‍ക്ക് സഹായം ലഭ്യമാക്കി. നാലായിരത്തിനു മുകളില്‍ പേര്‍ക്ക് രണ്ടു ദിവസത്തിനകം സഹായം ലഭിക്കും. ആരോഗ്യവകുപ്പില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയതിലുള്ള കാലതാമസമാണ് സഹായവിതരണം വൈകിപ്പച്ചതിന് ഒരു കാരണമെന്ന് വിലയിരുത്തപ്പെടുന്നു.  ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ വേഗത്തില്‍ സമര്‍പ്പിക്കാന്‍ കോവി‍ഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാന്‍ തദ്ദേശ സ്ഥാപന ജനപ്രതിനിധികളോട് കലക്ടര്‍മാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. 

Readers Comment

Add a Comment