Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

15 മാസം നീണ്ട സഹനസമരത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയതിന്റെ ആഹ്‌ളാദത്തില്‍ കര്‍ഷകര്‍. സിംഘു, തിക്രി, ഗാസിയാബാദ് അതിര്‍ത്തികളില്‍നിന്ന് പഞ്ചാബിലേക്കും ഹരിയാനയിലേക്കും ഇന്നു വിജയയാത്രയായി മടങ്ങും. ഭീകരരെന്നും ഖലിസ്ഥാനികളെന്നുമടക്കം വിളിച്ച് പരിഹസിച്ചപ്പോഴും കേന്ദ്രസർക്കാരിനെതിരെ പതറാതെ പോരാടി വിജയിച്ച കരുത്തുമായാണ് കർഷകരുടെ മടക്കം. ഡൽഹി അതിർത്തിയിൽ ചില ചടങ്ങുകൾ നടത്തിയ ശേഷം കർഷകർ മടക്കയാത്ര ആരംഭിക്കും.

ട്രാക്ടറുകളിൽ വീടുകളിലേക്കു പോകുന്ന കർഷകര്‍ക്കു ദേശീയപാതയിൽ സ്വീകരണങ്ങളും ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ചയാണു വിജയയാത്ര ആസൂത്രണം ചെയ്തത്. എന്നാൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച നടക്കുന്നതിനാൽ യാത്ര ഇന്നത്തേക്കു മാറ്റുകയായിരുന്നു. രാവിലെ 9 മണി മുതൽ വിജയാഘോഷം തുടങ്ങി.

താങ്ങുവില ഉറപ്പാക്കാന്‍ നിയമിക്കുന്ന സമിതിയില്‍ കര്‍ഷക പ്രതിനിധികളെയും ഉള്‍പ്പെടുത്തും. പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കാന്‍ യുപി, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സര്‍ക്കാരുകള്‍ സമ്മതമറിയിച്ചു.

Readers Comment

Add a Comment