Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻ മിസ് കേരള വിജയികളായ അൻസി കബീറും അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്ത് പോലീസ്. മോഡലുകള്‍ തലേന്നു പാര്‍ട്ടിയിൽ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടൽ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അപകടസ്ഥലം വരെ മോഡലുകള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന സൈജു തങ്കച്ചനുമായി ബന്ധമുള്ളവരെപ്പറ്റിയാണ് പോലീസ് അന്വേഷിക്കുന്നത്.

കേസിലെ മുഖ്യപ്രതി കൂടിയായ സൈജു തങ്കച്ചനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു യുവതിയെ ഇന്നലെ അന്വേഷണസംഘം ചോദ്യം ചെയ്തു. കോഴിക്കോട്ടെ ഒരു രഹസ്യകേന്ദ്രത്തിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മോഡലുകള്‍ അപകടത്തിൽപ്പെടുന്നതിനു തലേന്നു രാത്രി ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിൽ ഈ യുവതിയും ഉണ്ടായിരുന്നു എന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ പേരോ മറ്റു വിവരങ്ങളോ വെബ്സൈറ്റ് പുറത്തു വിട്ടിട്ടില്ല. ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി ഇടപാടുകളിൽ ഈ യുവതിയ്ക്ക് പങ്കാളിത്തമുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയതായും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

സൈജുവിനു നല്‍കിയ 10 ലക്ഷം രൂപ ലഭിക്കാതായപ്പോള്‍ മുംബൈ സ്വദേശിനി ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനു പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം ഇവര്‍ കൊച്ചി വിടുകയും ചെയ്തു. എന്നാൽ നമ്പര്‍ 18 ഹോട്ടലിൽ നിന്നു തന്നെ ചിത്രീകരിച്ച സ്വകാര്യദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു സൈജു തങ്കച്ചൻ ഭീഷണിപ്പെടുത്തിയതോടെ ഇവര്‍ പരാതിയിൽ നിന്നു പിന്മാറുകയായിരുന്നു എന്നും പോലീസ് പറയുന്നു.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സൈജുവിനെതിരെ നിലവിൽ 17 കേസുകളാണുള്ളത്. ലഹരി പാര്‍ട്ടികളിൽ പങ്കെടുത്ത ഏഴു പേര്‍ക്കെതിരെയും കേസുണ്ട്. സൈജു തങ്കച്ചൻ്റെ ഫോണിലെ രഹസ്യ ഫോള്‍ഡറിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പ്രതികളെ കണ്ടെത്താനായി പോലീസ് ശ്രമം തുടരുകയാണെങ്കിലും പലരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Readers Comment

Add a Comment