Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:21 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 70 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഈരാറ്റുപേട്ട–വാഗമണ്‍ റോഡിനായി 19.9 കോടിരൂപയുടെ പദ്ധതിക്ക് ഇന്ന് സാങ്കേതികാനുമതി നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് റോഡിനെപറ്റിയുള്ള പരാതികള്‍ മന്ത്രി നേരിട്ട് ഫോണില്‍ കേട്ട് പരിഹാരമുണ്ടാക്കുന്ന പരിപാടിയിലായിരുന്നു വാഗമണ്‍ റോഡ് പ്രശ്നം വീണ്ടും ഉയർന്നു വന്നത്. തന്നോട് ഫോണില്‍ പരാതിപ്പെട്ട ഈരാറ്റുപേട്ട സ്വദേശിക്കാണ് മന്ത്രി ഉറപ്പ് നൽകിയത്. 19.9 കോടിരൂപയുടെ പദ്ധതിയാണ് ഈരാറ്റുപേട്ട–വാഗമണ്‍ റോഡിനായി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിക്ക് കഴിഞ്ഞദിവസം ഭരണാനുമതി നല്‍കിയിരുന്നു. വൈകാതെ പ്രവര്‍ത്തി തുടങ്ങാനാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചത്. ഒരുമണിക്കൂര്‍ നീണ്ട പരിപാടിയില്‍ നിരവധി പരാതികളില്‍ മന്ത്രി നേരിട്ട് ഇടപെട്ടു. ഉടന്‍ പരിഹരിക്കാവുന്ന പരാതികള്‍ക്ക് അപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഫോണില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും അക്കാര്യം പരാതിക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്തു.വൈകാതെ പ്രവര്‍ത്തി തുടങ്ങാനാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. ഒരുമണിക്കൂര്‍ നീണ്ട പരിപാടിയില്‍ നിരവധി പരാതികളില്‍ മന്ത്രി നേരിട്ട് ഇടപെട്ടു. ഉടന്‍ പരിഹരിക്കാവുന്ന പരാതികള്‍ക്ക് അപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഫോണില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും അക്കാര്യം പരാതിക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

Readers Comment

Add a Comment