Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്നതു കാരണം താഴെ താമസിക്കുന്ന ജനങ്ങൾക്കും അവരുടെ സ്വത്തുക്കൾക്കുമുണ്ടായ നഷ്ടം നികത്താൻ തമിഴ്നാട് സർക്കാരിനു നിർദേശം നൽകണമെന്നു കേരളം. ബുധനാഴ്ച സുപ്രീംകോടതിയിൽ നൽകിയ ഇടക്കാല ഹർജിയിലാണ് ഈ അവശ്യം. നിവേദനത്തിന്റെ പകർപ്പ് മനോരമ ഓൺലൈനു ലഭിച്ചു.
പകൽസമയം ഷട്ടറുകൾ തുറന്നു വലിയ അളവില്‍ വെള്ളം പുറത്തുവിടരുതെന്ന് തമിഴ്നാടിനു നിർദേശം നൽകണമെന്നു ഹർജിയിൽ അഭ്യർഥിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിനു താഴെ താമസിക്കുന്ന ജനങ്ങളുടെ പ്രയാസം ഒഴിവാക്കാൻ, സുപ്രീംകോടതി നിർദേശിച്ചപ്രകാരം പ്രവർത്തിക്കാൻ മേൽനോട്ട സമിതിക്കു നിർദേശം നൽകണം.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കാൻ രാവിലെയും രാത്രിയും ജലം തുറന്നുവിടാൻ തമിഴ്നാടിനു നിർദേശം നൽകണം. മുന്നറിയിപ്പില്ലാതെ പകൽനേരം വലിയ അളവിൽ ജലം തുറന്നുവിടുന്നത് ഒഴിവാക്കണം. നവംബർ മാസം മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുകയാണെന്നു ഹർജിയിൽ പറയുന്നു.
മുന്നറിയിപ്പില്ലാതെ അനിയന്ത്രിതമായി ജലം തുറന്നുവിടുന്നതിനെതിരെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മേൽനോട്ട സമിതിക്കും തമിഴ്നാട് സർക്കാരിനും കത്തു നൽകിയിരുന്നു. എന്നാൽ സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
മുലപ്പെരിയാറിൽനിന്നും മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിടുന്നതും നാശനഷ്ടമുണ്ടാകുന്നതും പതിവായതോടെ മുഖ്യമന്ത്രിയുമായി ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ചർച്ച നടത്തിയശേഷമാണ് ഹർജി നൽകാൻ തീരുമാനിച്ചത്. ഈ മാസം 10നാണ് മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്.
28.73°C








