Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻ മിസ് കേരള വിജയികള്‍ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ലഹരിമരുന്ന് ഇടപാടിനു തെളിവു കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്. കേസിലെ പ്രതിയായ സൈജു തങ്കച്ചൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാൻ ഇയാളുടെ മുടിനാരുകളും നഖവും പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇതുവഴി കണ്ടെത്താൻ സാധിക്കും.

ഈ പരിശോധനയിലൂടെ 90 ദിവസത്തിനുള്ളിൽ ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിലും കണ്ടെത്താൻ സാധിക്കുമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടിൽ പറയുന്നത്. അതേസമയം, സൈജു തങ്കച്ചനിൽ നിന്ന് കൂടുതൽ വിവരങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിൽ മരിച്ച അൻസി കബീറും അഞ്ജന ഷാജനും പാര്‍ട്ടിയിൽ പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ പോലീസ് വീണ്ടു ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം നമ്പര്‍ 18 ഹോട്ടലിൽ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു. ഈ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാടുകള്‍ നടന്നതായാണ് പോലീസ് സംശയിക്കുന്നത്.
020 ഏപ്രിൽ 27, ഡിസംബര്‍ 27, ഈ വര്‍ഷം ഒക്ടോബര്‍ 9 തീയതികളിൽ നമ്പര്‍ 18 ഹോട്ടലിൽ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് സൈജുവിൻ്റെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിച്ചതായി സൈജു മൊഴി നല്‍കിയിട്ടുമുണ്ട്. ഈ ഹോട്ടലിനു പുറമെ തൃക്കാക്കരയിലെ ഒരു ഹോട്ടൽ, മരടിലെ ഹോംസ്റ്റേ, പനങ്ങാട്ടെ റിസോര്‍ട്ട്, കാക്കനാട്, എടത്തല, ചിലവന്നൂര്‍ എന്നിവിടങ്ങളിലെ ഫ്ലാറ്റുകള്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു.

Readers Comment

Add a Comment