Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:32 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍  അടിസ്ഥാന ശമ്പളത്തില്‍ മാറ്റമില്ല. ശമ്പളം 81,800 രൂപ തന്നെയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിഷയത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയ പ്രതിഷേധം തള്ളിയാണ് സര്‍ക്കാര്‍ അന്തിമ ഉത്തരവിറക്കിയത്. അടിസ്ഥാന ശമ്പളത്തോടൊപ്പം കെഎസ്എസ് ഉദ്യോഗസ്ഥര്‍ക്ക് ഗ്രേഡ് പേ, എച്ച്ആര്‍എ, ഡിഎ എന്നീ മൂന്ന് ആനുകൂല്യങ്ങളും നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതില്‍ ഗ്രേഡ് പേ ഒഴിവാക്കിയാണ് അന്തിമ ഉത്തരവ്. ഇതോടെ 8,100 രൂപയുടെ കുറവ് ശമ്പളത്തിലുണ്ടാകും. ഇതിനുപകരം വാര്‍ഷിക ഇന്‍ക്രിമെന്റ് ഉള്‍പ്പെടുത്തി. പരിശീലനം കഴിയുമ്പോള്‍ കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക്‌ 2000 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കും.  കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് 81,800 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ച് തീരുമാനമായത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കാള്‍ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പെഷ്യല്‍ പേ നല്‍കണമെന്ന ആവശ്യവുമായി ഐ.എ.എസ്. അസോസിയേഷന്‍ ശക്തമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. 

Readers Comment

Add a Comment