Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:25 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രണയിച്ച് വഞ്ചിച്ചെന്നാരോപിച്ച് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് യുവാവ് 18 ലക്ഷത്തോളം രൂപ തട്ടിയെന്ന്ന്നും യുവതി ആരോപിച്ചു . കാമുകനെ ആസിഡൊഴിച്ച് ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ പ്ലാൻ. കോയമ്ബത്തൂരിലെ അപ്പാര്‍ട്ട്‌മെന്റ് മുറിയില്‍ വച്ചാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ കാമുകനെയാണ് 27 കാരിയായ യുവതി ആക്രമിച്ചത്.

കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് ഇരുവരും. കാമുകൻ മറ്റൊരു വിവാഹം ചെയ്തുവെന്നറിഞ്ഞ യുവതി ഇയാളുടെ അപ്പാർട്ട്മെന്റിൽ എത്തുകയായിരുന്നു. കാമുകനോട് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടു. പറ്റില്ലെന്നും താൻ അടുത്തിടെ വിവാഹിതനായെന്നും യുവാവ് തുറന്നു സമ്മതിച്ചു. ഇതുകേട്ട് കുപിതയായ യുവതി 30കാരനെ ആക്രമിക്കുകയായിരുന്നു. ബാഗില്‍ കരുതിയിരുന്ന ആസിഡ് കാമുകന്റെ മുഖത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് കത്തി എടുത്ത് കുത്തി. പിന്നീട് യുവതി വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

Readers Comment

Add a Comment