Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:12 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡിസംബർ 13 മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ യൂണിഫോൺ നിർബന്ധമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ബസ് കൺസഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണിതെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളും ഹോസ്റ്റലുകളും 8 മുതൽ തുറക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സ്കൂളുകൾ പൊതുവിദ്യാലയങ്ങൾക്ക് ബാധകമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാർക്കും സ്കൂളുകളിൽ എത്താം.

പ്ലസ് വൺ സീറ്റുകൾ കുറവുള്ള താലൂക്കുകളുടെ എണ്ണം മന്ത്രി പുറത്തുവിട്ടു. മൊത്തം 21 താലൂക്കുകളിലാണ് സീറ്റുകൾ കുറവുള്ളത്. 21 താലൂക്കുകളിൽ നൽകേണ്ട ആകെ ബാച്ചുകളുടെ എണ്ണം 72 ആണ്. ഒരു സയൻസ് ബാച്ചും 61 ഹ്യുമാനീറ്റീസ് ബാച്ചും 10 കൊമേഴ്സ് ബാച്ചുമാണ് അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ കണക്ക് മന്ത്രി പുറത്തുവിട്ടു. വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ എണ്ണം 1707 ആണ്. ഇതിൽ 1495 പേർ അധ്യാപകരും 212 പേർ അനധ്യാപകരുമാണ്. എൽപി/ യുപി/ ഹൈസ്കൂൾ വിഭാഗത്തിൽ 1066 അധ്യാപകരും 189 അനദ്ധ്യാപകരും വാക്സിൻ എടുത്തിട്ടില്ല. ഹയർസെക്കൻഡറി വിഭാഗത്തിൽ 200 അധ്യാപകരും 23 അനധ്യാപകരും വാക്സിൻ എടുക്കേണ്ടതുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 229 അധ്യാപകർ വാക്സിൻ എടുത്തിട്ടില്ല.

കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും മറ്റ് ഓഫീസ് ജീവനക്കാർക്കും ആഴ്ചയിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്നങ്ങൾ കാരണം വാക്സിൻ എടുക്കാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Readers Comment

Add a Comment