Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മഴ പ്രശ്നം തന്നെയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചിറാപുഞ്ചിയിൽ 10,000 കിലോമീറ്റർ മാത്രമാണ് റോഡ്. കേരളത്തിൽ മൂന്നുലക്ഷം കിലോമീറ്റർ റോഡുണ്ട്. 10 മിനിറ്റിൽ ഒൻപതു മിനിറ്റും സർക്കാരിനെ അനുകൂലിച്ചാണ് ജയസൂര്യ സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു.

റോഡിന്റെ ബാധ്യതാ കാലാവധി (ഡിഫക്റ്റ് ലയബിലിറ്റി പീരിയഡ്) കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും നമ്പറും സഹിതം റോഡിൽ പ്രദർശിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനൊപ്പം നിർവഹിക്കുമ്പോഴായിരുന്നു ജയസൂര്യയുടെ പരാമർശം.നല്ല റോഡിലൂടെ സഞ്ചരിക്കുകയെന്നത് ഒരു പൗരന്റെ അപേക്ഷയോ, ആഗ്രഹമോ അല്ലെന്നും അവകാശമാണെന്നും ജയസൂര്യ പറഞ്ഞു.
‘ഭാര്യയുടെ സ്വർണം പോലും പണയംവച്ചു പണം കണ്ടെത്തി റോഡ് നികുതിയടയ്ക്കുന്നവരുണ്ട്. അവർക്കു റോഡിൽ കിട്ടേണ്ട സൗകര്യം കിട്ടിയേ തീരൂ. അതു ചെയ്യാത്തതിന് മഴ ഉൾപ്പെടെ എന്ത് ഒഴിവകഴിവു പറഞ്ഞിട്ടും കാര്യമില്ല. അതു ജനത്തിന് അറിയേണ്ട കാര്യവുമില്ല. മഴയാണു പ്രശ്നമെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് ഉണ്ടാകില്ല. വാഹനവുമായി മോശം റോഡിലേക്കു പ്രവേശിക്കുമ്പോൾ ‘ ഓ കേരളമെത്തി’ എന്നു പറയേണ്ട സ്ഥിതിയാണുള്ളത്. കേരളത്തിൽ കുണ്ടും കുഴിയുമുള്ള റോഡ് മൂലം എത്രയോ അപകടങ്ങളും മരണങ്ങളുമുണ്ടാകുന്നു. ഇതിനൊക്കെ ആര് സമാധാനം പറയും? കേരളത്തിൽ പലയിടത്തും കൂൺ പോലെ ടോൾ ബൂത്ത് പൊങ്ങുകയാണ്. കാലാവധി കഴിഞ്ഞിട്ടും ജനങ്ങളിൽനിന്നു പണം പിരിക്കുന്നു. അതു നിയന്ത്രിക്കാനാകണം. ഇവിടെ എല്ലാത്തിനും വില കൂടിയിട്ടും ആളുകളുടെ വരുമാനം മാത്രം കൂടുന്നില്ലെന്നോർക്കണം.‘–ജയസൂര്യ പറഞ്ഞു. 

Readers Comment

Add a Comment