Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവല്ല പെരിങ്ങരയിൽ സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെയാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്‌ച രാത്രി എട്ട് മണിയോടെയാണ് സംഭവം.ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴിയരികിലെ കലുങ്കിൽ ഇരിയ്ക്കുകയായിരുന്ന സന്ദീപിനെ അക്രമി സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നു .കഴിഞ്ഞ കുറച്ചു ദിവസമായി പെരിങ്ങര മേഖലയിൽ ആർഎസ്‌എസ് - സിപിഎം സംഘർഷം നിലനിന്നിരുന്നു. കൊലയ്ക്ക് പിന്നിൽ ആർഎസ്‌എസ് ആണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.ഇതിനിടെ തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ് വ്യക്തമാക്കി. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആർ നിശാന്തിനി പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ അഞ്ചാംഗ സംഘമാണ്. പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികൾ പൊലീസ് കസ്‌റ്റഡിയിലാണ്.ജിഷ്‌ണു, നന്ദു,പ്രമോദ്, മുഹമ്മദ് ഫൈസൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഉൾപ്പെട്ട വേങ്ങൽ സ്വദേശി അഭി എന്നയാൾക്കായി പൊലീസ് തെരച്ചിൽ ഉർജിതമാണ്. ആലപ്പുഴയിലെ കരുവാറ്റയിൽ നിന്നുമാണ് നാല് പ്രതികളും പിടിയിലായത്. മുഖ്യപ്രതി ജിഷ്‌ണു ചാത്തങ്കേരി യുവമോർച്ച മുൻ പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. ഇന്നലെ രാത്രിയിലാണ് പി ബി സന്ദീപ് കുമാർ കുത്തേറ്റ് മരിച്ചത്.
28.73°C








