Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിലെ സഹകരണ സംഘങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള റിസർവ് ബാങ്ക് (RBI) സർക്കുലറിൽ, തെറ്റിദ്ധരിപ്പിക്കുന്ന പ്രയോഗങ്ങളുള്ളതുകൊണ്ടാണ് സംസ്ഥാന സർക്കാർ ശക്തമായി എതിർക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ.ഇക്കാര്യം ചൂണ്ടികാട്ടി ആർ.ബി.ഐ ഗവർണർക്ക് കത്ത് അയച്ചിട്ടുണ്ട്. റിസർവ് ബാങ്കിൻറെ നിയന്ത്രണത്തിനെതിരെ നിയപരമായ നടപടികൾ സ്വീകരിക്കും. ഇതിനായി കോടതിയെ സമീപിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ മേഖലയെ ബാധിക്കുന്ന ഒരു നടപടിയും സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.സഹകരണ വകുപ്പിൻറെ കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി. 40 ഫ്ലാറ്റുകളാണ് തയാറാക്കിയിരിക്കുന്നത്. ഇവ ഡിസംബർ ആറിന് മുഖ്യമന്ത്രി കൈമാറും. 14 ജില്ലകളിലേക്കും കെയർ ഹോം പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സഹകരണ സമാശ്വാസ പദ്ധതിയിൽ 11194 അപേക്ഷകർക്കായി 22.33 കോടി രൂപ ഇതുവരെ ചികിത്സാ സഹായമായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
23.68°C








