Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധനയുമായി ബന്ധപ്പെട്ട് ഗതാഗത - വിദ്യാഭ്യാസ മന്ത്രിമാർ ഇന്ന് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തും. നിലവിൽ ഒരു രൂപയാണ് കുറഞ്ഞ കൺസഷൻ നിരക്ക്. ഇത് ആറ് രൂപയാക്കി വർധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം ആറിരട്ടിയായുള്ള വർധന സാധിക്കില്ലെന്നാണ് സർക്കാർ നിലപാട്.പൊതു മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് ഉയർത്തുമെന്ന് നേരത്തെ തീരുമാനിച്ചെങ്കിലും എത്ര രൂപയാണ് കൂട്ടുക എന്ന് തീരുമാനിച്ചിരുന്നില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും മുമ്പ് വിദ്യാർഥികളുടെ നിരക്കിൽ ധാരണയുണ്ടാക്കുന്നതിനാണ് വിദ്യാർഥി സംഘടനകളുമായി മന്ത്രിമാർ ചർച്ച നടത്തുന്നത്. ബസ് ചാർജ് വർധനയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ കൺസഷൻ മിനിമം ചാർജ് അഞ്ചു രൂപയാക്കണമെന്ന് ശുപാർശ നൽകിയിട്ടുണ്ട്.

Readers Comment

Add a Comment