Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അതീവ ജാഗ്രത രാജ്യങ്ങളിൽ നിന്നും എത്തുന്നവർ കർശനമായും ക്വാറൻറൈൻ വ്യവസ്ഥ പാലിക്കണമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്. ഇക്കാര്യം ഉറപ്പുവരുത്താൻ ജില്ല ഭരണകൂടങ്ങളോട് മന്ത്രി നിർദേശിച്ചു.അതീവ ജാഗ്രത രാജ്യങ്ങളിൽ നിന്നും എത്തുന്നവർ ഏഴ് ദിവസം ക്വാറൻറൈനും ഏഴ് ദിവസം സ്വയം നിരീക്ഷണവും പാലിക്കണം. മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്നവർ 14 ദിവസം സ്വയം നിരീക്ഷണത്തിലിരിക്കണം. ഈ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം.അതിതീവ്രവ്യാപന ശേഷിയുള്ള വൈറസായതിനാൽ എല്ലാവരും ക്വാറൻറൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കേണ്ടതാണ്. വിമാനത്താവളങ്ങളിൽ ഇവരെ സഹായിക്കാനായി ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പോസിറ്റീവായാൽ ഉടൻ തന്നെ സമ്പർക്കപ്പട്ടിക കണ്ടെത്തണം. പുറം രാജ്യങ്ങിൽ നിന്നും വാക്സിനെടുക്കാതെ വരുന്നവർ ഉടനടി വാക്സിനെടുക്കണം
23.82°C








