Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒടുക്കം വളരെ കൊട്ടിഘോഷിച്ചു കോടികൾ മൊണ്ണവിശ്വാസികളെ പറ്റിച്ചു ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ തുടങ്ങാനിരുന്ന ഫോളോ മി ചാനൽ ജപ്തിയിലേക്ക് ! 60 ദിവസത്തിനുള്ളിൽ 7.57 കോടി തിരിച്ചടച്ചില്ലെങ്കിൽ ജപ്തിയെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടമടക്കമുള്ളവർക്ക് നോട്ടീസ്. വിശ്വാസികളെ കബളിപ്പിച്ചു ഫണ്ട് റൈസ് ചെയിതു ചാനലിനായി വാങ്ങിയ കോടികളുടെ ഉപകരണങ്ങളും വാഹനങ്ങളും ഇപ്പോഴുള്ളത് നൂറുൾ ഇസ്ലാം യൂണിവേഴ്‌സിറ്റി ചെയർമാന്റെ കെട്ടിടത്തിൽ എന്നതാണ് ദുരൂഹം.! ചാനലിന് പുതിയ പങ്കാളി വന്നിട്ടും പ്രവർത്തനം തുടങ്ങാനായില്ല, വിശ്വാസികളുടെ പണം ബാങ്ക് ജപ്തി ചെയ്യുമെന്നു ഏതാണ്ട് ഉറപ്പായി.
ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ 2016ൽ തുടങ്ങി എന്ന് പ്രചരിപ്പിച്ച വാർത്താ ചാനൽ ഫോളോ മീ ടെലിവിഷൻ ആണ് ഇന്നു ജപ്തി ഭീഷണിയിൽ. ചാനൽ തുടങ്ങാനുള്ള നടപടികൾ പൂർത്തിയാക്കി അഞ്ചു വർഷം പിന്നിട്ടിട്ടും ചാനൽ എയർ ചെയ്തിരുന്നില്ല. പിരിവുമാത്രം മുറപോലെ നടന്നു. ഇതിനിടെയാണ് തിരിച്ചടവ് ഇല്ലാത്തതിനാൽ ചാനൽ തുടങ്ങാനെടുത്ത പണം തിരികെ അടച്ചില്ലെങ്കില് ജപ്തി ചെയ്യുമെന്ന മുന്നറിയിപ്പുമായി സൗത്ത് ഇന്ത്യൻ ബാങ്ക് ദീപികയുൾപ്പടെയുള്ള പത്രങ്ങളിൽ പരസ്യം ചെയ്തത്.
ഫോളോ മീ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് പാർട്ണർമാരായ തോമസ് ജോൺ, ബിജു ജോൺ എന്നിവരുടെ പേരിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം അടക്കം അഞ്ചുപേർ ജാമ്യക്കാരായി എടുത്ത വായ്പയാണ് കുടിശികയായത്. അഞ്ച് വായ്പകളിലായി 7,57,14,583. 45 രൂപയും ഇതിന്റെ പലിശയും നിയമ നടപടികളുടെ പിഴത്തുകയുമടക്കമാണ് തിരിച്ചടയ്ക്കാനുള്ളത്.
കഴിഞ്ഞ 26ന് പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച നോട്ടീസ് കിട്ടി 60 ദിവസത്തിനകം തുക തിരിച്ചടയ്ക്കണമെന്നാണ് നോട്ടീസിലുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് 31വരെ തിരിച്ചടയ്ക്കാനുള്ള തുകയാണ് ഇത്. അതല്ലെങ്കിൽ ഈടായി നൽകിയ വസ്തുവകകളടക്കം ലേലം ചെയ്യുമെന്നാണ് നോട്ടീസ്.
മാർ ജോസഫ് പെരുന്തോട്ടത്തിന് പുറമെ ഫോളോ മി ടെലിവിഷൻ പാർട്ട്ണർമാരായ ഫാ. ബിജു ജോൺ, തോമസ് ജോൺ, കെവി ജോൺ, ജസ്റ്റിൻ തോമസ് മാത്യു എന്നിവരാണ് ജാമ്യക്കാർ. ഇതിൽ ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മാത്രമാണ്ബാങ്ക് അയച്ച നോട്ടീസ് കൈപ്പറ്റിയിരിക്കുന്നത്. ബാക്കിയുള്ളവർ ബാങ്ക് അയച്ച നോട്ടീസ് പോലും കൈപ്പറ്റിയിട്ടില്ല.
എന്തായാലും തുക അടച്ചില്ലെങ്കിൽ സ്ഥാപനത്തിലേക്ക് വാങ്ങിയ ഉപകരണങ്ങളും, വാഹനങ്ങളും ജാമ്യക്കാർ ഈടായി നൽകിയ കങ്ങഴയിലെ 1.3 ഏക്കർ സ്ഥലവും ജപ്തിചെയ്യുമെന്നാണ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റ, ചെറു കാറുകൾ, ടെമ്പോ ട്രാവലർ എന്നിവയും വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ബ്രോഡ്കാസ്റ്റിങ് ഉപകരണങ്ങളടക്കം ജപ്തി ചെയ്യും.
തട്ടിപ്പുകളിലും അഴിമതിയിലും അടിമുടി നാറിയ സഭയെ വെള്ളപൂശലായിരുന്നു ചാനലിന്റെ ലക്‌ഷ്യം വെച്ച് 2016ലാണ് കേരളത്തിലെ ആദ്യത്തെ ഫോർ കെ ചാനൽ എന്ന അവകാശവാദത്തോടെ ഫോളോ മി ചെലിവിഷൻ തുടങ്ങാൻ ചങ്ങനാശേരി അതിരൂപത തീരുമാനിച്ചത്. ഫ്രാങ്കോ അടക്കം കോടികൾ കള്ളപ്പണം കയ്യിലുള്ള മെത്രാന്മാരെയും കോടികൾ കള്ളപ്പമുള്ള മൊണ്ണകുഞ്ഞാടുകളെയും ചാനലിൽ പങ്കാളികളാക്കി പണം തട്ടുക എന്നതായിരുന്നു പദ്ധതി. ബിബിസി മോഡലിൽ വാർത്തകൾ തുടങ്ങാനായിരുന്നു ആശയെങ്കിലും പ്രതിഫലമായി മെത്രാന്മാരുടെ അനുഗ്രഹം ആവശ്യത്തിന് ലഭിയ്ക്കും പണം കെടക്കില്ല എന്ന് ബോധ്യമായതോടെ നല്ല കാന്റിഡേറ്റുകൾ തിരിഞ്ഞുപോലും നോക്കിയില്ല . തിരുവനന്തപുരത്ത് ഇതിനായി വലിയ കെട്ടിടവും എടുത്തു. തട്ടിപ്പും സൈഡ് കച്ചവടവും മാത്രം ലക്‌ഷ്യം വെച്ചായിരുന്ന് ഈ പദ്ധതിയെന്ന് ചുരുക്കം.
ചങ്ങനാശേരി അതിരൂപതയിൽ വലിയ തോതിൽ പിരിവുനടത്തിയാണ് ചാനലിനായുള്ള മൂലധനം കണ്ടെത്തിയത്. നിക്ഷേപകരാൻ താൽപര്യമുള്ളവരെ കണ്ടെത്തി ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയുടെ പാരീഷ്ഹാളിൽ വച്ച് യോഗവും ചേർന്നു. ചങ്ങനാശേരിയിലെ പ്രമുഖരടക്കമുള്ളവരെ ബിഷപ്പ് താൽപ്പര്യമെടുത്ത് അന്ന് പങ്കെടുപ്പിച്ചിരുന്നു. ബിഷപ്പ് തങ്ങളെ ഇതുപോലൊരു വരിക്കുഴിയിലാണ് കൊണ്ടുപോയി ചാടിക്കുന്നതെന്നു മൊണ്ണവിശ്വാസികൾ അറിഞ്ഞില്ല.
പണപ്പിരിവും മറ്റുകാര്യങ്ങളും നടന്നെങ്കിലും ചാനൽ മാത്രം ഓൺ എയർ ആയില്ല. നിക്ഷേപകന്റെ എയർ പോയതുമിച്ചം. കള്ളപ്പണമാണ് നിക്ഷേപമായി നല്കിയതുകൊണ്ടു ആർക്കും പരാതിപ്പെടാൻ പോലും സാധിക്കുന്നില്ല. 2018വരെ ഇതിനായുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ കോടിക്കണക്കിന് രൂപ മുടക്കി വാങ്ങിയ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ചു.
ഇതിനിടെ കഴിഞ്ഞ കോവിഡ് കാലത്ത് ചാനൽ വീണ്ടും തുടങ്ങാൻ അധികൃതർ പദ്ധതിയിട്ടു. തമിഴ്‌നാട്ടിലെ തക്കലയിലെ നൂറുൾ ഇസ്ലാം യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസിലേക്കു മാറ്റാനായിരുന്നു തീരുമാനം. നൂറുൾ ഇസ്ലാം സെന്റർ ഫോർ എജ്യുക്കേഷൻറെ പങ്കാളിത്തതോടെയാണ് വീണ്ടും ചാനൽ എയറിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. സഭാ മജീദ്‌ഖാനെ വഹിക്കാൻ ശ്രമിച്ചതാണോ മജീദ് ഖാൻ സഭയെ വഹിച്ചതാണോ എന്ന് വ്യക്തമല്ല.
എന്നാൽ കോവിഡ് പാരമ്യത്തിലെത്തിയതോടെ തമിഴ്‌നാട്ടിലേക്ക് സാമഗ്രികൾ എത്തിക്കാനായില്ല. ഇതോടെ ചെയർമാൻറെ തിരുവനന്തപുത്തുള്ള വീട്ടിലേക്ക് സ്ഥാപനം മാറ്റി. ചാനലിന്റെ കോടികൾ വിലയുള്ള ഉപകരണങ്ങളും ഇന്നോവയും ടെമ്പോ ട്രാവലറുമടക്കമുള്ള വാഹനങ്ങളും ഇപ്പോൾ ഇവിടെയാണ്. ചെയർമാന്റെ പാട്ടി പെറ്റുകിടക്കുന്നതു ഈ ഫോർ കെ ബ്രോഡ്കാസ്റ്റിങ് യൂണിറ്റിന്റെ മുകളിലാണത്രെ..
മണ്ടന്മാരായ പുതിയ പങ്കാളികലെവീണ്ടു കുപ്പിയിലിറക്കി കെട്ടിടത്തിന്റെ ആദ്യ നിലയിൽ റിസപ്ഷനും രണ്ടാം നിലയിൽ ഓഫീസും സ്റ്റുഡിയോയും അടക്കം നിർമ്മാണം തുടങ്ങി.. പിരിവു വീണ്ടും ശക്തമാക്കിയെങ്കിലും അത് അമുക്കുവാൻ മാത്രമേ തികഞ്ഞൊള്ളു അത്രേ.. ഇപ്പോൾ വീണ്ടും പണമില്ലാതെ വന്നത് തടസ്സമായി,ഇപ്പോൾ ചാനലിനായി വാങ്ങിയ സാധനങ്ങളടക്കം ജപ്തി ഭീഷണിയിലായതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.
സഭയുടെ മുഖപത്രമായ ദീപികവരെ ഫാരിസ് അബുബക്കറിന് വിറ്റു വട്ടച്ചിലവ് നടത്തിയ മൊതലുകളാണ് ഇപ്പോൾ നൂറുൽ ഇസ്ളാം യൂണിവേഴ്സിറ്റി ഉടമയുമായി സഹകരിച്ചു ചാനൽ പദ്ധതിയുമായി വന്നത്. വിശ്വാസികളുടെ പണം വാങ്ങി പുട്ടടിക്കുകയും ഗത്യന്തരമില്ലാതെ വന്നപ്പോൾ മറ്റാരുടെയെങ്കിലും തലയിൽ കെട്ടിവെക്കാൻ നടത്തിയ ശ്രമത്തിന്റെയും ബലമാകാം നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയുമായിയുള്ള പങ്കാളിത്തം എന്ന് സൂചനയുണ്ട്. പഴി അവരുടെ മണ്ടയിൽ ചാരാനും പറ്റും.
ഏതായാലും അത്താഴപട്ടിണിക്കാരായ വിശ്വാസികളുടെ പണമില്ലാത്തതിനാൽ വലിയ പൊട്ടിത്തെറി ഉണ്ടാകില്ല എന്ന പ്രതീക്ഷയിലാണ് സഭാ നേതൃത്വം.
23.82°C








