Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:31 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ചിരുന്ന കേരള- തമിഴ്‌നാട് അന്തർ സംസ്ഥാന സർവ്വീസുകൾ പുനരാരംഭിച്ചു. 19 മാസങ്ങൾക്ക് ശേഷമാണ് ഇന്ന് കളിയിക്കവിളയിൽ ഇരു സംസ്ഥാനത്തെയും ബസുകൾ അതിർത്തി കടന്നത്.കഴിഞ്ഞ ഏതാനും മാസങ്ങളായി കേരള ബസുകൾ സംസ്ഥാന അതിർത്തിപ്രദേശമായ ഇഞ്ചിവിളയിലും, തമിഴ്‌നാട് ബസുകൾ കളിയിക്കാവിള വരെയുമായിരുന്നു സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇന്നുമുതൽ കെഎസ്ആർടിസി ബസ് നാഗർകോവിൽ വരെയും തമിഴ്‌നാട് ബസ് തിരുവനന്തപുരം വരെയും സർവീസ് നടത്തും.തമിഴ്‌നാട് -കേരള അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ കേരളത്തിലെ ആശുപത്രികളെയായിരുന്നു ആശ്രയിച്ചിരുന്നത്. സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ ഈ നിയന്ത്രണം ജനങ്ങളെ ഏറെ വലച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും സാധാരണ ജനങ്ങൾ അനുഭവിച്ചിരുന്ന വലിയൊരു പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരം കണ്ടിരിക്കുന്നത്.

Readers Comment

Add a Comment