Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മലങ്കര സഭാ തർക്കത്തെ തുടർന്നു പൂട്ടിക്കിടക്കുന്ന പൂതൃക്ക സെന്റ് മേരീസ് പള്ളി തുറന്നു നൽകാൻ പൊലീസിനു ഹൈക്കോടതി നിർദേശം നൽകിയതിനെ തുടർന്ന്  പള്ളി ഓർത്തഡോക്സ് വിഭാ​ഗത്തിന് ലഭിച്ചു. 1934ലെ സഭാ ഭരണഘടനയനുസരിച്ചു നിയമിക്കപ്പെട്ട വികാരിയെ കർമാനുഷ്ഠാനങ്ങൾ നടത്താൻ അനുവദിക്കണമെന്നും ‌ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്താൻ വേണ്ടി വികാരി നടപടിയെടുക്കണമെന്നും അതുവരെ കലക്ടറും വികാരിയും കൂടിയാലോചിച്ചു ഭരണ കാര്യങ്ങൾ തീരുമാനിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു .കേസ് പരി​ഗണിക്കുന്നത് ഡിസംബർ 16 ലേക്കു മാറ്റിയിട്ടുമുണ്ട്. 1932 ജനുവരി മാസം 8ന് അന്നത്തെ ഇടവക മെത്രാപ്പോലീത്തയായിരുന്ന ഔഗേൻ മോർ തിമോത്തിയോസ്‌ തിരുമേനി കൂദാശ ചെയ്ത  ദൈവാലയത്തിൽ നിന്ന് ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ പുറത്താക്കിയാണ് അന്യായമായ വിധി പൊലീസിന്റെ സഹായത്തോടെ ഓർത്തഡോക്സ് വിഭാ​ഗം നടപ്പാക്കിയെന്ന ആക്ഷേപവും ഇതോടൊപ്പം  ഉയരുന്നുണ്ട്. പള്ളിയിൽ ആരാധാന നടത്തിയ 400 യാക്കോബായ കുടുംബങ്ങളുടെ വിശ്വാസത്തെ ഇല്ലായ്മ ചെയ്താണ് വെറും 7 കുടുംബങ്ങൾക്ക് വേണ്ടി പള്ളി നൽകിയതെന്നാണ് പ്രധാന ആരോപണം. 

പുതൃക്കയ്ക്ക് പുറമേ പുത്തൻകുരിശ് എസ്എച്ച്ഒ പള്ളി തുറന്നു നൽകണമെന്നും വികാരിക്കു കർമാനുഷ്ഠാനങ്ങൾ നടത്താനുള്ള സാഹചര്യം ഒരുക്കണ ഭരണസമിതി വരുന്നതു വരെ, പള്ളിയുടെ ഭരണകാര്യങ്ങളിൽ ചുമതലപ്പെട്ട കലക്ടറോ പ്രതിനിധിയോ വികാരിയുമായി കൂടിയാലോചിച്ചു തീരുമാനങ്ങൾ എടുക്കണമെന്നും കോടതി  നിർദേശിച്ചിരുന്നു.  
പൂതൃക്ക, ഓണക്കൂർ, കാരിക്കോട്, പഴന്തോട്ടം പള്ളികളെ സംബന്ധിച്ച ഹൈക്കോടതി വിധി ഓർത്തഡോക്സ് സഭയുടെ നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പറയുന്നു . ഹൈക്കോടതി വിധിയനുസരിച്ച് ഇടവകാംഗങ്ങൾ 1934ലെ  ഭരണഘടനപ്രകാരം ഭരണസമിതിയെ തിരഞ്ഞെടുക്കാൻ നിയമാനുസൃത വികാരിയുടെ നിർദേശപ്രകാരം തയാറാകണമെന്നും ശാശ്വതമായ സമാധാനത്തിനും സുഗമമായ ഭരണനിർവഹണത്തിനും എല്ലാവരും സഹകരിക്കണമെന്നും മാർ ദിയസ്കോറസ് പറഞ്ഞു.

1990ൽ രജിസ്റ്റർ ചെയ്ത ഭരണഘടനയുള്ള ഈ ദൈവാലയത്തിലാണ് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ പൗരോഹിത്യ ജീവിതത്തിലേക്ക് തുടക്കം കുറിച്ചതെന്നും പല ചരിത്ര സംഭവങ്ങളും നടന്ന ദൈവലയത്തിലാണ് രജിസ്റ്റർ പോലും ചെയ്യാത്ത 34 എന്ന ഭരണഘടനയ്ക്ക് കീഴിലേക്ക് അനധികൃതമായി കൊണ്ട് വന്നതെന്നും യാക്കോബായക്കാർ പറയുന്നു.

വിശ്വാസികൾ സ്വന്തം സമ്പത്ത് ഉപയോഗിച്ച് ഉണ്ടാക്കിയ ദൈവാലയങ്ങൾ ഒരു കോടതിവിധിയുടെ മറവിൽ സ്വന്തമാക്കുന്ന നിലപാടാണ് ഓർത്തഡോക്സ് പക്ഷത്തിന്റേതെന്നും  വിഷയത്തിൽ ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ ശുപാർശ സർക്കാർ നടപ്പിലാക്കണമെന്നും,ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികൾക്ക് നീതി ലഭ്യമാക്കണമെന്നും യാക്കോബായ വിശ്വാസികൾ ആവശ്യപ്പെടുന്നു.  

സ്ഥിതി​ഗതികൾ ഇതായിരിക്കെ പള്ളി തർക്ക വിഷയത്തിൽ ശാശ്വത സമാധാനമുണ്ടാക്കാനായി നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്ത ഹിത പരിശോധന വിഷയത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ റിപ്പോർട്ട് പോലെ  കെ.ടി തോമസ് കമ്മീഷൻ ശുപാർശകൾ പൊടിപിടിച്ചുതുടങ്ങി. തർക്കമുള്ള പള്ളികളിൽ ഹിത പരിശോധന നടത്തി ഭൂരിപക്ഷം തീരുമാനിക്കണമെന്ന നിർദേശമാണ് തീരുമാനമാകാതെ പേപ്പറുകളിൽ ഒതുങ്ങിയിരിക്കുന്നത്. ഇത് നീതി നിഷേധമാണെന്ന അഭിപ്രായവും ഇതിനിടെ ഉയരുന്നുണ്ട്.

Readers Comment

Add a Comment