Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സഭാ വിഷയങ്ങളിൽ പാത്രിയാർക്കീസ് ബാവയുമായി ചർച്ച നടത്തി   യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത .സഭാ തർക്കങ്ങൾ സംസ്ഥാനത്ത് വിരാമമില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് തർക്ക വിഷയങ്ങളടക്കം മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പാത്രിയാർക്കീസ് ബാവയുമായി ചർച്ച നടത്തിയത്. അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത മോർ തീത്തോസ് യൽദോ, സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് എന്നിവരും സന്നിഹിതരായിരുന്നു.

കാലങ്ങളായി സഭാ തർക്കത്തിൽ ശാശ്വത പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത. വ്യവഹാരങ്ങളിലൂടെ യാക്കോബായ സഭയെ ഇല്ലാതാക്കാനാണ് ഓർത്തഡോക്സ് വിഭാ​ഗം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പാത്രീയാർക്കീസ് ബാവയെ ബോധ്യപ്പെടുത്തിയെന്നാണ് സൂചന. വിശ്വാസത്തിന് വേണ്ടി നിലകൊള്ളുന്നതിനാൽ യാക്കോബായ സഭയ്ക്ക് നേരിടേണ്ടി വന്ന ത്യാ​ഗങ്ങളും കഷ്ടങ്ങളും നിരന്തരം  അക്കമിട്ട് എണ്ണി പറയുന്ന വ്യക്തിയാണ് അദ്ദേഹം. 
സെമിത്തേരിയിൽ അടക്കുന്നതിലടക്കം ഉണ്ടായ തർക്കങ്ങൾ ക്രൈസ്തവമല്ല എന്നും  ക്രിസ്തു പകർന്ന് നൽകിയ പാഠങ്ങൾ വികലമാക്കുന്നതിലും അദ്ദേഹം നേരത്തെ തന്നെ ആശങ്കപ്പെടുകയും ചെയ്തിരുന്നു. ചരിത്രത്തെ തമസ്കരിക്കുന്ന നിലപാടുകളിൽ വ്യതിയാനം വരുത്തണമെന്ന് അദ്ദേഹം ആദ്യം മുതലേ ആവശ്യപ്പെടുന്നുമുണ്ട്്.   

കേരളത്തിൻറെ മതസൗഹാർദത്തിനും സാഹോദര്യത്തിനും ഭംഗംവരുന്ന വിവാദങ്ങൾക്ക് വിരാമമിടണമെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ അജഗണങ്ങളെ നേരായ മാർഗത്തിൽ നയിക്കാനുള്ള ഉത്തരവാദിത്വം ചുമതലപ്പെട്ടവർക്കുണ്ട്. അത് നിർവഹിക്കാനുള്ള അവകാശം തടയപ്പെടാൻ പാടില്ല എന്നും ‌മറ്റ് മതങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യം ചെയ്യപ്പെടരുതെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു. ചില തെറ്റായ പ്രവണതകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കി കാര്യങ്ങളുടെ നിജസ്ഥിതി വിലയിരുത്തി തെറ്റുകൾ വിശകലനം ചെയ്ത് തിരുത്തപ്പെടുകയാണ് വേണ്ടത്. അതിന് പകരം പരസ്പരം ചെളിവാരിയെറിഞ്ഞു കൊണ്ട് തെരുവിലിറങ്ങുകയല്ല വേണ്ടത്.പ്രശ്‌നങ്ങളെ കുറിച്ച് സൂഷ്മമായി പഠിക്കാനും അണികളെ ബോധ്യപ്പെടുത്താനും കഴിവുള്ള നേതൃത്വമാണ് എല്ലാ മതങ്ങൾക്കും ഉണ്ടാകേണ്ടത്. തങ്ങളുടെ ആശയങ്ങളിൽ തന്നെ ഉറച്ചുനിൽക്കുമ്പോൾ മറ്റുള്ളവർക്ക് പ്രയാസങ്ങൾ വരുത്താത്ത സമീപനം ഉറപ്പുവരുത്തുവാൻ എല്ലാ മത നേതൃത്വത്തങ്ങൾക്കും ബാധ്യതയുണ്ടെന്നും  അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.  പാത്രിയാർക്കീസ് ബാവ നേരിട്ട് നടത്തിയ സമാധാന ശ്രമങ്ങളും അദ്ദേഹം ഉദ്ധരിക്കുകയുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. 
 സ്റൂ​ഗിലെ മോർ യാക്കോബിന്റെ 1500 -ാം ചരമജൂബിലി ആചരണത്തിന്റെ ഭാഗമായി ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ അന്തോഖ്യ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവ ജർമനിയിൽ വിശുദ്ധ മൂറോൻ കൂദാശ നടത്തി.
മോർ യാക്കോബ് ദയറാ കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിൽ പൗരസ്ത്യ സഭകളുടെ പ്രതിനിധികളും നിരവധി മെത്രാന്മാരും വൈദികരുമടക്കം പങ്കെടുത്തു.കേരളത്തിൽനിന്നു യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, യൽദോ മോർ തീത്തോസ് തുടങ്ങിയവർ സംബന്ധിച്ചുസ്റൂ​ഗിലെ മോർ യാക്കോബിന്റെ തിരുശേഷിപ്പുകളുടെ സ്ഥാപനവും വിശുദ്ധന്റെ നാമത്തിലുള്ള ത്രോണോസിന്റെ കൂദാശയും പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നിർവ്വഹിച്ചിരുന്നു.  മലങ്കരയിൽ നിന്നും മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത, ഡോ. തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവരും ശുശ്രൂഷകളിൽ സംബന്ധിച്ചു. 

Readers Comment

Add a Comment