Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നാവികസേനാ മേധാവിയായി മലയാളി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ (59) ചുമതലയേറ്റു. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനു മുന്നിലായിരുന്നു ചടങ്ങ്. നിലവിലെ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് രാവിലെ സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് 25–ാമത് മേധാവിയായി തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ ചുമതലയേറ്റത്.
മഹത്തായ രാജ്യത്തിന്റെ നാവികസേനയുടെ ചുമതല ഏറ്റെടുക്കാനായതില്‍ സന്തോഷമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. മുന്‍ഗാമികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നുവെന്നും അവരുടെ പാത പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും തന്ത്രപ്രധാനമായ മുംബൈയിലെ പടിഞ്ഞാറൻ നാവിക കമാൻഡിന്റെ മേധാവിയായിരുന്നു ഹരികുമാർ.
983 ജനുവരി ഒന്നിനാണു സേനയിൽ ചേർന്നത്. പരമോന്നത സേനാപുരസ്കാരമായ പരമവിശിഷ്ട സേവാമെഡൽ ഈ വർഷം ലഭിച്ചു. വിശിഷ്ട സേവാമെഡൽ (2010), അതി വിശിഷ്ട സേവാമെഡൽ (2016) എന്നീ അംഗീകാരങ്ങളും നേടി.1979ൽ നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. ലണ്ടൻ കിങ്സ് കോളജിൽനിന്നു ബിരുദാനന്തരബിരുദവും മുംബൈ സർവകലാശാലയിൽനിന്ന് എംഫിലും പൂർത്തിയാക്കി.
23.82°C








