Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാറില്‍ പിന്തുടർന്ന സൈജു എം. തങ്കച്ചന്റെ പേരിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. നിരവധി യുവതികളെ സൈജു ഭീഷണിപ്പെടുത്തിയതായി ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിൽനിന്നു പരാതി എഴുതി വാങ്ങി കേസെടുക്കാനാണ് നീക്കം. സൈജുവിന്റെ ഫോണിൽനിന്ന് നിരവധി യുവതികളുടെ ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ ആരെല്ലാമാണെന്ന് അന്വേഷിക്കുന്നുണ്ട്.

സൈജുവിനൊപ്പം ഡി.ജെ. പാർട്ടികളിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യും. സൈജു പകർത്തിയ ഡി.ജെ. പാർട്ടികളുടെ ദൃശ്യങ്ങൾ ഫോണിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുത്ത യുവതികളുടെ മൊഴിയും രേഖപ്പെടുത്തും.

ഞായറാഴ്ച കസ്റ്റഡിയിലെടുത്ത സൈജുവിന്റെ ആഡംബര കാറിൽനിന്ന് ഗർഭനിരോധന ഉറകളും ലഭിച്ചിരുന്നു. ഡി.ജെ. പാർട്ടിയിലെത്തുന്ന യുവതികളെ ഇയാൾ ലക്ഷ്യമിട്ടിരുന്നതായാണ് വിലയിരുത്തൽ.

സൈജുവിന് മയക്കുമരുന്ന് ഇടപാടുകളുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച വരെയാണ് സൈജുവിനെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

സൈജുവിനെ ഡി.ജെ. പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെത്തിച്ച് തെളിവെടുപ്പും നടത്തി.

അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കും

സൈജുവുമായി നിരന്തരം ബന്ധപ്പെട്ട ഇയാളുടെ സുഹൃത്തുക്കളെ സംബന്ധിച്ചും അന്വേഷണമുണ്ട്. സൈജുവിന്റെ ഔഡി കാർ 20 ലക്ഷം രൂപ മുടക്കി സെക്കൻഡ് ഹാൻഡായി വാങ്ങിയതാണ്. ഇതിനുള്ള തുക എങ്ങനെ ലഭിച്ചുവെന്നും അന്വേഷിക്കുന്നുണ്ട്. സൈജുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം പരിശോധിക്കും. ഇയാളുടെ അക്കൗണ്ടിലേക്ക് വൻ തുക ഇട്ടവരും പണം കൈപ്പറ്റിയവരുമെല്ലാം അന്വേഷണ പരിധിയിൽ വരും. പണം എന്തിനാണ് കൈമാറിയതെന്ന് ഇവർ തെളിയിക്കേണ്ടി വരും.

ചാറ്റ് വിവരങ്ങൾ വീണ്ടെടുക്കാൻ ശ്രമം

സൈജുവിന്റെ ഫോണിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്ന നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഡി.ജെ. പാർട്ടിയുടെ ക്ഷണക്കത്ത് അടക്കം അയയ്ക്കുന്നത്. ഇത്തരം ചാറ്റുകൾ വീണ്ടെടുക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്.

Readers Comment

Add a Comment