Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:14 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് സാക്ഷികൾക്ക് ജീവഹാനി വരെയുണ്ടാകുന്ന തരത്തിൽ ഭീഷണി നിലനിൽക്കുന്നുവെന്ന് സുപ്രീംകോടതി. സമ്മർദമോ ഭീഷണിയോ കൂടാതെ സാക്ഷിമൊഴി രേഖപ്പെടുത്താനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ അനിവാര്യഘടകമാണെന്നിരിക്കെ  ഈ മൗലികാവകാശം വലിയ ഭീഷണി നേരിടുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ഉത്തർപ്രദേശിലെ ദുരഭിമാനക്കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷികൾക്ക്‌ മൊഴി രേഖപ്പെടുത്താൻ കഴിയുന്നില്ലെന്ന വസ്‌തുത ചൂണ്ടിക്കാണിച്ചാണ്‌ സുപ്രീംകോടതി നിരീക്ഷണംഭീഷണി കാരണം ഒരാൾക്ക്‌ സാക്ഷി പറയാൻ കഴിയുന്നില്ലെങ്കിൽ അത്‌ ഭരണഘടനയുടെ 19 (1) (എ), 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ജസ്‌റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.

നിർഭയമായി കോടതികളിൽ സാക്ഷിമൊഴി നൽകുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടത്‌ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും അധികൃതരുടെയും ഉത്തരവാദിത്വമാണ്‌. സാക്ഷികളെ സംരക്ഷിക്കാനുള്ള ചുമതല അധികൃതർ ഏറ്റെടുക്കാത്തതിനാലാണ്‌ പല നിർണായക കേസുകളിലും സാക്ഷികൾ കൂറുമാറുന്ന ദൗർഭാഗ്യകരമായ സാഹചര്യം ഉണ്ടാകുന്നത്‌. അധികാരകേന്ദ്രങ്ങളിൽ സ്വാധീനമുള്ള ഉന്നതർ പ്രതികളാകുന്ന കേസുകളിൽ സാക്ഷികൾക്ക്‌ ആവശ്യമായ സംരക്ഷണം നൽകാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം.2018ലെ സാക്ഷിസംരക്ഷണ പദ്ധതിയനുസരിച്ചുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. 

Readers Comment

Add a Comment