Forecast Weather using OpenWeatherMap with PHP

Kerala

  • Friday 10:29 am
  • 19th April, 2024
  • Broken Clouds
31.82°C31.82°C
  • Humidity: 57 %
  • Wind: 1.62 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

‘ടിപ്പുവിന്റെ സിംഹാസനം’ ഉൾപ്പെടെ മോൻസൻ‍ മാവുങ്കലിന്റെ ശേഖരത്തിലുണ്ടായിരുന്ന 'പുരാവസ്തുക്കൾ' പലതും വ്യാജമെന്നു സംസ്ഥാന പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ, ശബരിമലയുമായി ബന്ധപ്പെട്ടുള്ളതെന്ന പേരിൽ മോൻസൻ പ്രദർശിപ്പിച്ച ചെമ്പോല വിശദമായി പരിശോധിച്ചാലേ ആധികാരികത കണ്ടെത്താനാകൂ എന്നാണു പുരാവസ്തു വകുപ്പിന്റെ നിലപാട്.

മോൻസന്റെ കലൂരിലെ മ്യൂസിയത്തിൽനിന്നു കണ്ടെടുത്തവയിൽ ടിപ്പുവിന്റെ സിംഹാസനം എന്നവകാശപ്പെട്ട കസേരയുൾപ്പെടെ 35 വസ്തുക്കൾ വ്യാജമാണെന്നാണു വകുപ്പിന്റെ കണ്ടെത്തൽ. വിശദമായ പരിശോധനയ്ക്കു ശേഷം അന്തിമ റിപ്പോർട്ട് ക്രൈംബ്രാഞ്ചിനു കൈമാറും. 

പുരാവസ്തു എന്നു മോൻസൻ അവകാശപ്പെട്ട വസ്തുക്കളുടെ യഥാർഥ കാലപ്പഴക്കം കണ്ടെത്തേണ്ടതു കേസന്വേഷണത്തിൽ നിർണായകമായതിനാലാണു‍ സംസ്ഥാന പുരാവസ്തു വകുപ്പിനെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയും ക്രൈംബ്രാഞ്ച് സമീപിച്ചത്.

2 വകുപ്പുകളിലെയും ഉദ്യോഗസ്ഥർ മോൻസന്റെ മ്യൂസിയത്തിൽ ‍ പരിശോധന നടത്തുകയും ചെയ്തു. ചെമ്പോല പരിശോധിക്കാൻ പ്രത്യേക സംഘം വേണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇനിയും തീരുമാനമായിട്ടില്ല.

Readers Comment

Add a Comment