Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലും നാട്ടുകാരെ ഭീതിയിലാഴ്ത്തി മോഷണ സംഘം. അതിരമ്പുഴ തൃക്കേൽ ക്ഷേത്രം മനയ്ക്കപ്പാടം തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷ്ടാക്കൾ എത്തിയത്. കഴിഞ്ഞദിവസം പ്രദേശത്തെ വീടുകളിൽ ഇവർ മോഷണത്തിന് ശ്രമിച്ചു. മോഷണ ശ്രമത്തിന് പിന്നിൽ കുറുവ സംഘമാണെന്നാണ് നാട്ടുകാർ സംശിക്കുന്നത്. മോഷണ ശ്രമം ഉണ്ടായെന്നും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഏറ്റുമാനൂർ പോലീസ്  പ്രതികരിച്ചു

കഴിഞ്ഞ ദിവസം രാവിലെ നടന്ന മോഷണ ശ്രമത്തിനിടെ വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതോടെ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടിവസ്ത്രം മാത്രം ധരിച്ച് കൈയ്യിൽ ആയുധവുമായി നടന്ന് നീങ്ങുന്ന മൂന്നംഗ സംഘമാണ് വീഡിയോയിലുള്ളത്.

മോഷണ ശ്രമത്തിന് പിന്നിൽ കുറവാ സംഘമാണോയെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. സംശയപരമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ പോലീസിനെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പട്രോളിങ്ങ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഏറ്റുമാനൂർ പോലീസ്  പറഞ്ഞു.

പഞ്ചായത്ത് അധികൃതർ പോലീസുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Readers Comment

Add a Comment