Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാമ്പത്തിക ബാധ്യത തീർക്കാൻ വിഴിഞ്ഞത്തെ സ്ത്രീകൾ വൃക്ക വിൽക്കുന്നുവെന്ന വിവരത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫിസറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു.

തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ, കോട്ടുകാൽ സ്വദേശി അനീഷ് മണിയൻ സമർപ്പിച്ച പരാതിയിലാണു നടപടി. വാടക വീടുകളിൽ കഴിയുന്ന കടബാധ്യതയുള്ള കുടുംബങ്ങളെയാണ് അവയവ മാഫിയ സമീപിക്കുന്നതെന്നു പരാതിയിൽ പറയുന്നു. എറണാകുളത്തെയും തൃശൂരിലെയും സ്വകാര്യാശുപത്രികളിലാണു ശസ്ത്രക്രിയ നടത്തുന്നത്. അവയവ ഏജന്റുമാർ വനിതകളുടെ സഹായത്തോടെയാണു തീരദേശത്തെ സ്ത്രീകളെ പാട്ടിലാക്കുന്നത്. ഏജന്റിന്റെ സഹായിയായ സ്ത്രീ കമ്മീഷനും ഈടാക്കാറുണ്ട്.

അവയവ മാഫിയാ ഏജന്റുമാർക്ക് ആശുപത്രികളിൽനിന്നു സഹായം ലഭിക്കുന്നതായി പരാതിയിൽ പറയുന്നു. ആശുപത്രികൾക്കു സമീപത്തെ കടകൾ കേന്ദ്രീകരിച്ചാണ് ഏജന്റുമാർ പ്രവർത്തിക്കുന്നത്. അവയവദാന അംഗീകാര കമ്മിറ്റിക്കു മുൻപാകെ അവയവം നൽകുന്ന വ്യക്തികളെ എത്തിക്കുമ്പോൾ പെരുമാറേണ്ടത് എങ്ങനെയാണെന്ന് ഏജന്റുമാർ പഠിപ്പിക്കും. കോട്ടപ്പുറം മേഖലയിൽ 6 സ്ത്രീകൾ വൃക്ക വിറ്റതായി പറയുന്നു. വിഴിഞ്ഞത്തു മാത്രം പത്തിലേറെ പേർ വൃക്ക വിറ്റതായി അറിയുന്നു. പുരുഷൻമാരും വൃക്ക വിറ്റിട്ടുണ്ട്. എറണാകുളത്തു മാത്രം അൻപതോളം അവയവ മാഫിയ ഏജന്റുമാർ ഉള്ളതായാണു വിവരം. വൃക്ക വിൽപനയിൽനിന്നും പിൻമാറിയ യുവതിയെ ചിരവ കൊണ്ടു ഭർത്താവ് മർദിച്ചതു കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.

Readers Comment

Add a Comment