Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ ഏക പട്ടിണിരഹിത ജില്ലയെന്ന നേട്ടം കോട്ടയത്തിന് മാത്രം സ്വന്തം. നീതി ആയോഗ് വെള്ളിയാഴ്ച പുറത്തിറക്കിയ പഠന റിപ്പോർട്ടിലാണ് കോട്ടയത്തെ തെരഞ്ഞെടുത്തത്. യു.എൻ.ഡി.പിയും ഓക്സ്ഫോർഡ് ആൻഡ് ഹ്യൂമൻ ഡവലപ്മെൻ്റ് ഇനിഷ്യേറ്റീവും സംയുക്തമായാണ് പഠനം നടത്തിയത്. രാജ്യത്ത് പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിച്ചു. 0.71% ജനങ്ങൾ മാത്രമാണ് ഇവിടെ പട്ടിണി അനുഭവിക്കുന്നത്. ഉത്തർപ്രദേശിലെ ശ്രവസ്‌തിയാണ് രാജ്യത്ത് ഏറ്റവും ദരിദ്ര ജില്ല. ജനങ്ങളിൽ 74.38% പേരും ഇവിടെ ദാരിദ്ര്യം അനുഭവിക്കുന്നു.ബിഹാറാണ് ദരിദ്ര സംസ്ഥാനം. ജനസംഖ്യയിലെ 51.91% പട്ടിണിയിലാണ്. മൂന്ന് ഘടകങ്ങൾ കണക്കിലെടുത്താണ് സൂചിക തയ്യാറാക്കിയത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് അവ.

Readers Comment

Add a Comment