Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:25 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏകീകൃത കുർബാനക്രമം നടപ്പാക്കുന്നതിനെ ചൊല്ലി ഭിന്നത. നാളെ മുതൽ നടപ്പിലാക്കാൻ തീരുമാനിച്ച ഏകീകൃത കുർബാനക്രമം എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പാക്കില്ല. ജനാഭിമുഖ കുർബാന തുടരാൻ മാർപ്പാപ്പ അനുമതി നൽകി. ഇത് വ്യക്തമാക്കി മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിൽ സർക്കുലർ പുറത്തിറക്കി. രൂപതാധ്യക്ഷൻമാരുടെ പ്രത്യേക അധികാരം വത്തിക്കാൻ പിൻവലിച്ചിട്ടില്ലെന്നും മാർ കരിയിൽ.  പരിഷ്കരിച്ച പുസ്തക പ്രകാരമായിരിക്കും നാളെ മുതൽ കുർബാന. 

മാർ കരിയിൽ പുറത്തിറക്കിയ സർക്കുലറിലെ പ്രസക്ത ഭാ​ഗങ്ങൾ

വിശുദ്ധ കുർബാനയർപ്പണം ഏകീകൃത രീതിയിലാക്കാൻ 2021 ആഗസ്റ്റ് മാസത്തിൽ സമ്മേളിച്ച സിനഡ് തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അജപാലനപ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആഗ്രഹത്തോടു കൂടി ഞാൻ റോമിലെത്തിയ കാര്യം നിങ്ങൾക്കറിവുള്ളതാണല്ലോ. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെയും പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ലെയൊനാർദോ സാന്ദ്രീയെയും 2011 നവംബർ 25, 26 തീയതികളിൽ ഞാൻ സന്ദർശിക്കുകയും സിനഡിന്റെ മേല്പറഞ്ഞ തീരുമാനംമൂലം സംജാതമായിരിക്കുന്ന സ്ഥിതിഗതികൾ കൃത്യമായി ധരിപ്പിക്കുകയും ചെയ്തു. പരിശുദ്ധ പിതാവും കർദിനാൾ സാന്ദ്രിയും എന്നെ ശ്രദ്ധം ശ്രവിക്കുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഓരോ രൂപതയിലെയും വിശ്വാസികളുടെ ആത്മീയനന്മ മുൻനിർത്തി, അജപാലനപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രഥമസ്ഥാനം അത രൂപതയുടെ മെത്രാനാണെന്ന് വസ്തുത അവർ പ്രസ്താവിച്ചു. അതനുസരിച്ചു. ഇപ്രകാരമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി പൗരസ്ത്യ കാനൻ നിയമത്തിലെ 1538-ാം കാനൻപ്രകാരം രൂപമാമെത്രാന്മാർക്ക് നല്കപ്പെട്ടിട്ടുള്ള അധികാരം പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാര്യാലയം ഒരിക്കലും പിൻവലിച്ചിട്ടില്ലെന്ന് ഇന്ന് എനിക്ക് നല്കിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, 2010 നവംബർ 9 തീയതി Pron No. 248/2004 പ്രകാരം കർദിനാൾ സാന്ദ്രി മേജർ ആർച് ബിഷപ്പിന് അയച്ച കത്തിൽ കാനൻ 1538 നൽകുന്ന അധികാരം പ്രയോഗത്തിൽ വരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സൂചിപ്പിക്കുകയല്ലാതെ, ആ അധികാരത്തെ ഒരു വിധത്തിലും പരിമിതപ്പെടുത്തിയിട്ടില്ല എന്നും എനിക്കുള്ള കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

വിശ്വാസികളുടെ ആത്മീയന മുൻനിർത്തിയും അതിരൂപതയിലെ ഗൗരവതരമായ അജപാലനപ്രശ്നങ്ങൾ പരിഗണിച്ചും മേജർ ആർച് ബിഷപ്പിന്റെ വികാരി എന്ന നിലയിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലായിടങ്ങളിലും സിനഡ് തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുർബാന അർപ്പണ രീതിയിൽ നിന്ന് (250) കാനൻ 1538 പ്രകാരം ഞാൻ ഒഴിവു നൽകുന്നു. 2011 നവംബർ 28-ാം തീയതി തന്നെ ഈ ഒഴിവു പ്രാബല്യത്തിൽ വരുത്താൻ പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാര്യാലയം എന്നെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നു ഞാൻ അറിയിക്കുന്നു.

സിനഡിന്റെ നിർദ്ദേശപ്രകാരം ഏകീകൃതരീതി ആരംഭിക്കേണ്ട 2021 നവംബർ 28-ാം തീയതിയും തുടർന്നും എറണാകുളം അങ്കമാലി അതിരൂപതയിൽ നിലവിലിരിക്കുന്ന ജനാഭിമുഖകുർബാനയർപ്പണരീതി തുടരേണ്ടതാണ് (status quo). എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയം, വൈദിക-സന്യാസ പരിശീലനഭവനങ്ങൾ. ബാധകമാണ്.

സന്യാസഭവനങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ. ഇടവകകൾ എന്നിവിടങ്ങളിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയ്ക്ക് ഞാൻ നല്കുന്ന മേല്പ്പറഞ്ഞ് ഒഴിവ് നവീകരിച്ച് കുർബാന തക്സ 2021 നവംബർ 28-ാം തീയതി മുതൽ അതിരൂപതയിലെ എല്ലായിടങ്ങളിലും ഉപയോഗിച്ചു തുടങ്ങണമെന്ന് ഓർമ്മിപ്പിക്കുന്നു. അതിന് ആവശ്യകമായ പരിശീലനം ഇതിനകം നല്കിയിട്ടില്ലെങ്കിൽ എത്രയും വേഗം അതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.


എന്നാൽ ഏകീകൃത കുർബാനയിൽ ഇളവ് അനുവദിച്ചതായി അറിയില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതികരിച്ചു. വത്തിക്കാനിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. സിനഡ് തീരുമാനത്തിൽ മാറ്റമില്ലെന്നും സിറോ മലബാർ സഭ മേജർ ആർച് ബിഷപ് അറിയിച്ചു.

Readers Comment

Add a Comment