Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 10:07 am
  • 16th April, 2024
  • Overcast Clouds
32.82°C29.84°C
  • Humidity: 65 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് കൊച്ചി കായലിൽ പൊലീസ് നടത്തിയിരുന്ന തെരച്ചിൽ അവസാനിപ്പിച്ചു. നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാ‍ർഡ് ‍ഡിസ്കിനായുളള തെരച്ചിൽ അവസാനിപ്പിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു. ഹോട്ടലിലെ മറ്റു സിസിടിവികളിൽ നിന്നും ലഭ്യമായ ദൃശ്യങ്ങൾ കേസിന്റെ ഭാഗമാക്കാനാണ് പൊലീസിൻ്റെ ഇനിയുള്ള ശ്രമം. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യുകയാണെന്നും, ശക്തമായ തെളിവുകൾ സ്വീകരിച്ച് അന്വേഷണം വേഗത്തിൽ തീ‍ർക്കുമെന്നും സി.എച്ച്.നാഗരാജു വ്യക്തമാക്കി.

കൊച്ചി കണ്ണങ്കാട് പാലത്തിനു സമീപം നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉപേക്ഷിച്ചെന്നാണ് ഉടമ റോയി വയലാട്ടും ജീവനക്കാരും പൊലീസിന് നൽകിയ മൊഴി. ഹാർഡ് ഡിസ്ക് പോലെ ഒരു സാധനം കണ്ടതായി ഈ ഭാഗത്ത് തന്നെയുളള ഒരു മത്സ്യത്തൊഴിലാളിയാണ് പൊലീസിനെ അറിയിച്ചത്. മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ വസ്തു ഹാർഡ് ‍ഡിസ്ക് ആണെന്നറിയാതെ താൻ വെളളത്തിലേക്ക് തന്നെ എറിഞ്ഞെന്നാണ് മത്സ്യത്തൊഴിലാളിയുടെ മൊഴി. ഇതനുസരിച്ച് പൊലീസ് ഈ ഭാഗത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയേയും കോസ്റ്റ് ഗാ‍‍‍ർഡിനേയും ഒടുവിൽ മത്സ്യത്തൊഴിലാളികളെ വച്ചും മൂന്നു ദിവസം തെരച്ചിൽ നടത്തിയിട്ടും ഹാർ‍ഡ് ഡിസ്ക് കിട്ടാതെ വന്നതോടെയാണ് അവശേഷിച്ച തെളിവുകളിൽ കേന്ദ്രീകരിച്ച് അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് തീരുമാനിച്ചത്.

Readers Comment

Add a Comment