Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്‌ക്ക് 13 വർഷം തികയുന്നു. 2008 നവംബർ 26 നാണ് സംഭവം നടന്നത്. പാകിസ്ഥാനിൽ പരിശീലനം ലഭിച്ച 10 ഭീകരർ സമുദ്ര മാർഗം മുംബൈയിലെത്തുകയായിരുന്നു. തുടർന്ന്, നടന്ന ആക്രമണത്തിൽ 18 സുരക്ഷ ഉദ്യോഗസ്ഥരും വിദേശ സഞ്ചാരികളും ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടു.സംഭവത്തിൽ മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയുണ്ടായി. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്‌മഹൽ പാലസ്, ഛത്രപതി ശിവാജി ടെർമിനൽ, നരിമാൻ പോയിൻറിലെ ഒബ്‌റോയി ട്രൈഡൻറ് ഹോട്ടൽ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. കുറ്റവാളികളെ ശിക്ഷിക്കണമെന്ന് രാജ്യം ആവശ്യപ്പെട്ടെങ്കിലും പാകിസ്ഥാൻ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണുണ്ടായത്. ഭീകരർ ലഷ്‌കർ-ഇ-ത്വയ്ബ അംഗങ്ങളാണെന്നും കറാച്ചിയിൽ നിന്നാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും ഇന്ത്യ ആരോപിച്ചു.തീവ്രവാദ വിരുദ്ധസേന തലവൻ ഹേമന്ദ് കർക്കറെ, വിജയ് സലസ്‌കർ, മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കടുത്ത പോരാട്ടത്തിനൊടുവിൽ കൊല്ലപ്പെട്ടത്. നവംബർ 26 ന്‌ തുടങ്ങിയ ഭീകരാക്രമണം 60 മണിക്കൂർ നീണ്ടുനിന്നു.നവംബർ 26 ന്‌ ആക്രമിക്കപ്പെട്ട സ്ഥലങ്ങൾ സൈന്യം തിരിച്ചു പിടിക്കുന്നത് വരെ ആക്രമണം നീണ്ടു. ഭീകരരിൽ ഒൻപത് പേർ സുരക്ഷ സേനയുടെ വെടിയേറ്റു മരിച്ചു. ഈ ആക്രമണ പരമ്പരക്ക് ശേഷം ജീവനോടെ പിടിയിലായ ഏക തീവ്രവാദിയാണ് അജ്‌മൽ കസബ്.

2012 നവംബർ 21ന് രാവിലെ 7.30ന് പൂനെയിലെ യെർവാദ ജയിലിൽ അജ്‌മൽ കസബിനെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി. ഹാഫിസ് മുഹമ്മദ് സയീദ്, സക്കീർ റഹ്മാൻ ലഖ്വി എന്നിവർ അടങ്ങുന്ന തീവ്രവാദ ഗ്രൂപ്പാണ് ആക്രമണത്തിന് ആസൂത്രണം നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചു. എന്നാൽ പാകിസ്ഥാൻ സഹകരിക്കാത്തതിനെ തുടർന്ന് ഇവർക്കെതിരെ രാജ്യത്തിന് നടപടി സ്വീകരിക്കാനായില്ല.തീവ്രവാദ വിരുദ്ധസേന തലവൻ ഹേമന്ദ് കർക്കറെ, വിജയ് സലസ്‌കർ, മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കടുത്ത പോരാട്ടത്തിനൊടുവിൽ കൊല്ലപ്പെട്ടത്. നവംബർ 26 ന്‌ തുടങ്ങിയ ഭീകരാക്രമണം 60 മണിക്കൂർ നീണ്ടുനിന്നു.നവംബർ 26 ന്‌ ആക്രമിക്കപ്പെട്ട സ്ഥലങ്ങൾ സൈന്യം തിരിച്ചു പിടിക്കുന്നത് വരെ ആക്രമണം നീണ്ടു. ഭീകരരിൽ ഒൻപത് പേർ സുരക്ഷ സേനയുടെ വെടിയേറ്റു മരിച്ചു. ഈ ആക്രമണ പരമ്പരക്ക് ശേഷം ജീവനോടെ പിടിയിലായ ഏക തീവ്രവാദിയാണ് അജ്‌മൽ കസബ്.
2012 നവംബർ 21ന് രാവിലെ 7.30ന് പൂനെയിലെ യെർവാദ ജയിലിൽ അജ്‌മൽ കസബിനെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി. ഹാഫിസ് മുഹമ്മദ് സയീദ്, സക്കീർ റഹ്മാൻ ലഖ്വി എന്നിവർ അടങ്ങുന്ന തീവ്രവാദ ഗ്രൂപ്പാണ് ആക്രമണത്തിന് ആസൂത്രണം നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചു. എന്നാൽ പാകിസ്ഥാൻ സഹകരിക്കാത്തതിനെ തുടർന്ന് ഇവർക്കെതിരെ രാജ്യത്തിന് നടപടി സ്വീകരിക്കാനായില്ല.

Readers Comment

Add a Comment