Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മൊഫിയ പർവീണിൻറെ ആത്മഹത്യയെ തുടർന്ന് സി.ഐ സുധീറിനെ സസ്‌പെൻറ് ചെയ്‌തതിലൂടെ കോൺഗ്രസ് പ്രതിഷേധത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കുകയാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെട്ട് നീതി നിഷേധിക്കപ്പെട്ട പെൺകുട്ടിക്ക് വേണ്ടിയുള്ള സമരം തികച്ചും ന്യായമാണ്. പൊലീസ് ഉദ്യോഗസ്ഥനെ പാർട്ടി നേതാക്കൾ ഇടപെട്ട് സംരക്ഷിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും വി.ഡി സതീശൻ പറഞ്ഞു.സി.ഐ സുധീറിനെ സസ്‌പെൻറ് ചെയ്‌ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഒരു സ്ഥലത്തും സ്ത്രീകൾക്കും കുട്ടികൾക്കും നീതി നിഷേധിക്കപ്പെടരുത് എന്ന് ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.അനുപമയുടെ കേസിൽ പാർട്ടി ജില്ല സെക്രട്ടറിയാണ് ഇപ്പോഴും അഭിപ്രായം പറയുന്നത്. ജില്ല സെക്രട്ടറിമാർക്ക് ഭരണം തീറെഴുതി കൊടുക്കുകയാണോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് പാർട്ടി വിചാരിച്ചാലേ എന്തും നടക്കു എന്ന സ്ഥിതി വിശേഷം അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.
28.73°C








