Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ സംസ്‌കാരം വൈകിട്ട് 4.30 ന് തൈക്കാട് ശാന്തികവാടത്തിൽ. പൊതുദർശനം ഒഴിവാക്കും. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു. തിരുമലയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കും. പുലർച്ചെ 3.45 നാണ് മലയാളത്തിൻ്റെ പ്രിയ ഗാനരചയിതാവ് അന്തരിച്ചത്.
ആയിരത്തോളം പാട്ടുകളാണ് അദ്ദേഹം എഴുതിയത്. അവ മലയാളിയെ സങ്കൽപ്പത്തിൻറെ കുടക്കീഴിൽ പ്രണയത്തിൻറെ പട്ടുവിരിച്ചു നടത്തി. ആരും പ്രയോഗിക്കാത്ത വാക്കുകളും ഭാഷയും അനതിസാധാരണമായ ഭാവനയും. ബിച്ചു തിരുമലയുടെ പാട്ടുകൾ മലയാളി പാടി നടന്നതിനു പിന്നിൽ സന്ദർഭത്തിനനുസരിച്ച് ഭാഷ പ്രയോഗിക്കാനുളള അദ്ദേഹത്തിന്റെ സിദ്ധിക്ക് വലിയ പങ്കുണ്ട്.ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ', 'നീലജലാശയത്തിൽ', 'പടകാളി ശണ്ടിശ്ശങ്കരി', 'ഒപ്പം ഒപ്പത്തിനൊപ്പം' എന്ന ചിത്രത്തിലെ 'ഭൂമി കറങ്ങുന്നുണ്ടോടാ' തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം. സ്വന്തം രചനയിൽ ബിച്ചു തിരുമലയ്ക്ക് ഏറ്റവും പ്രിയങ്കരം 'ഹൃദയം ദേവാലയം' എന്ന ഗാനമായിരുന്നു- ജീവിതത്തെ തത്വചിന്താപരമായി വിലയിരുത്തുന്ന മൂല്യമുളള പാട്ടുകളായിരുന്നു അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നത്.ഭൂമി കറങ്ങുന്നുണ്ടോടാ' എന്ന ഗാനം രചിച്ച ബിച്ചു തിരുമല യേശുദാസിനൊപ്പം ഇത് പാടുകയും ചെയ്തു. ജെറി അമൽദേവായിരുന്നു സംഗീത സംവിധായകൻ. യേശുദാസ് ബിച്ചു തിരുമല രചിച്ച 225 ഗാനങ്ങളാണ് പാടിയത്. പുറത്തിറങ്ങാത്ത 'ഭജഗോവിന്ദ'ത്തിലെ 'ബ്രാമമുഹൂർത്തത്തിൽ' എന്ന ഗാനത്തിൽ ഈ ബന്ധം തുടങ്ങുന്നു.'നക്ഷത്രദീപങ്ങൾ', 'പ്രണയസരോവര തീരം', 'യാമശംഖൊലി', 'ഹൃദയം ദേവാലയം', 'നീലനിലാവൊരു തോണി', 'മൈനാകം കടലിൽ നിന്നുയരുന്നുവോ', 'നീലനിലാവൊരു തോണി', 'മൈനാകം കടലിൽ നിന്നുയരുന്നുവോ', 'തേനും വയമ്പും', 'ഒറ്റക്കമ്പിനാദം', 'ഏഴു സ്വരങ്ങളും', 'സുഖമോ ദേവി', 'കളിന്ദീതീരം തന്നിൽ', 'വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ', 'ആയിരം കണ്ണുമായ്' തുടങ്ങിയവ ഉദാഹരണം.
ശ്യാമിനൊപ്പമാണ് ഏറ്റവും കൂടുതൽ പാട്ടുകൾ സൃഷ്ടിച്ചത്. 130 പാട്ടുകളാണ് ഈ കൂട്ടുകെട്ടിലുണ്ടായത്. ട്യൂണിനൊത്ത് പാട്ടുണ്ടാക്കുന്ന സംഗീത സംവിധായകർക്ക് പ്രിയങ്കരനായിരുന്നു ബിച്ചു തിരുമല എന്ന രചയിതാവ്. ഏതു സമയവും ഏതു ട്യൂണിലും നിറയയ്ക്കാൻ ബിച്ചു തിരുമലയ്ക്ക് സന്ദർഭത്തിനുതകുന്ന വാക്കുകളുണ്ടായിരുന്നു.പ്രിയ ഗാനരചയിതാവിന് ഐടുഐ ന്യൂസിന്റെ ബാഷ്പാഞ്ജലി.
23.82°C








