Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ സ്‌കൂള്‍ പഠനം വൈകുന്നേരം വരെ നീട്ടാന്‍ ആലോചനയുമായി സര്‍ക്കാര്‍. നിലവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. അടുത്ത മാസം മുതല്‍ ക്ലാസുകള്‍ വൈകുന്നേരം വരെ നടത്താനുള്ള നിര്‍ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുകയാണ്.വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. ക്ലാസുകള്‍ ഉച്ചവരെ നടത്തുന്നതിനാല്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്‍റെ ഇടപെടല്‍. സംസ്ഥാനത്തെ സ്കൂളുകളുടെ നവീകരണത്തിന് 46 കോടിഅതേസമയം പ്ലസ്‌വണ്‍ പ്രവേശനത്തില്‍ സീറ്റ് ക്ഷാമം തുടരുകയാണ് . ഏഴ് ജില്ലകളിലായി 65ല്‍ അധികം താൽകാലിക ബാച്ചുകള്‍ അനുവദിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്‍റെ പരിഗണനയിലാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. അലോട്ട്‌മെന്‍റ് വന്നിട്ടും പ്രവേശനം ലഭിക്കാത്ത കൂട്ടികളില്‍ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിലാണ് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.വെള്ളിയാഴ്ച ചേരുന്ന ഉന്നതതല യോഗത്തല്‍ അധികം ബാച്ചുകള്‍ എത്ര അനുവദിക്കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ചൊവ്വാഴ്ചയാണ് പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം മലപ്പുറത്ത് 5491 പേര്‍ക്കും പാലക്കാട് 2002 പേര്‍ക്കും കോഴിക്കോട് 2202 പേര്‍ക്കുമാണ് പ്രവേശനം കിട്ടാനുള്ളത്.
28.73°C








