Forecast Weather using OpenWeatherMap with PHP

Kerala

  • Friday 11:39 pm
  • 19th April, 2024
  • Broken Clouds
29.82°C29.82°C
  • Humidity: 93 %
  • Wind: 0.59 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലുവയിൽ എൽഎൽബി വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സി.എൽ.സുധീർ ഇപ്പോഴും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഓഫിസറെന്നു വ്യക്തമാക്കി റൂറൽ എസ്പി കെ.കാർത്തിക്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കൂ എന്നും അദ്ദേഹം നിലപാടു മാറ്റി. 

ഇന്നലെ സുധീറിനെ സ്റ്റേഷൻ ചുമതലകളിൽനിന്നു നീക്കിയതായി വ്യക്തമാക്കിയെങ്കിലും ഇന്നും ഡ്യൂട്ടിക്ക് എത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് എസ്പിയുടെ വെളിപ്പെടുത്തൽ. യുവതിയുടെ ഭർത്താവിനെയും മാതാപിതാക്കളെയും സ്റ്റേഷനിൽ എത്തിച്ചത് അന്വേഷണത്തിനായാണ്. യുവതിയുടെ മരണം സംബന്ധിച്ച അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ഉണ്ടായ പൊലീസ് വീഴ്ചയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ആലുവ ഡിവൈഎസ്പി, എസ്പി കെ.കാർത്തിക്കിനു കൈമാറി. മോഫിയയുടെ മരണത്തിൽ ഭർത്താവ്, മാതാപിതാക്കൾ, ആലുവ സിഐ എന്നിവരുടെ പങ്ക് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് കൈമാറിയിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സ്റ്റേഷനിൽനിന്നു പുറത്തിറങ്ങിയ ഡിവൈഎസ്പിയുടെ വാഹനം കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ തടഞ്ഞു. പിന്നീട് വിവരം വ്യക്തമാക്കിയതോടെ പോകാൻ അനുവദിക്കുകയായിരുന്നു.

ഇതിനിടെ ആലുവ സംഭവത്തിൽ ഡിജിപി എറണാകുളം ഡിഐജിയോട് റിപ്പോർട്ട് തേടി. ഇന്നു തന്നെ അന്വേഷണ റിപ്പോർട്ട് നൽകണം എന്നാണ് നിർദേശം. ഡിഐജി ആലുവ സ്റ്റേഷനിലെത്തി എസ്പിയുമായും കേസ് അന്വേഷിച്ച ഡിവൈഎസ്പിയുമായും ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കും എന്നാണ് അറിയുന്നത്. സംഭവത്തിൽ പൊലീസ് സ്റ്റേഷനു മുന്നിൽ സ്ഥലം എംഎൽഎ അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ സമരം തുടരുകയാണ്. ഇൻസ്പെക്ടർക്കെതിരെ നടപടി എടുത്ത ശേഷം മാത്രമേ പിരിഞ്ഞു പോകൂ എന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ.

Readers Comment

Add a Comment