Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
2022ലെ ഐപിഎൽ ടൂർണമെന്റ് ഏപ്രിൽ രണ്ടിന് ആരംഭിക്കും. ചെന്നൈയാണ് ഉദ്ഘാടന മത്സര വേദി. പത്ത് ടീമുകളായിരിക്കും ഐ.പി.എല്ലിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്. അഹമ്മദാബാദ്, ലഖ്‌നൗ എന്നീ നഗരങ്ങളിൽ നിന്നാണ് പുതിയ രണ്ട് ടീമുകൾ ഐ.പി.എല്ലിലേക്ക് വന്നത്. അതുകൊണ്ടുതന്നെ മത്സരങ്ങളുടെയും ദിവസങ്ങളുടെയും എണ്ണം വർധിക്കും. നിലവിലെ സാഹചര്യത്തിൽ അറുപതിലധികം ദിവസങ്ങൾ എടുത്താൽ മാത്രമേ ടൂർണമെന്റ് പൂർത്തിയാക്കാനാകൂ. അങ്ങനെവരുമ്പോൾ ജൂൺ ആദ്യവാരമായിരിക്കും ഫൈനൽ. 2022 ഐ.പി.എൽ ഇന്ത്യയിൽ വെച്ചുതന്നെ നടത്തുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരത്തേ അറിയിച്ചിരുന്നു. കഴിഞ്ഞ സീസൺ ഇന്ത്യയിൽ വെച്ച് ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം മൂലം പാതി വഴിയിൽ നിർത്തേണ്ടിവന്നു. പിന്നീട് യു.എ.ഇയിൽ വെച്ചാണ് മത്സരങ്ങൾ പൂർത്തീകരിച്ചത്.
23.82°C








