Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:11 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദത്ത് വിവാദത്തിൽ ഡി.എൻ.എ പരിശോധനാ ഫലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇന്ന് കോടതിയിൽ സമർപ്പിക്കും. പരിശോധന ഫഅനുകൂലമായതോടെ കോടതി നടപടികൾ പൂർത്തീകരിച്ചാൽ ഇന്നുതന്നെ കുഞ്ഞിനെ കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് അനുപമ.അതേസമയം അനുപമയുടെയും അജിത്തിൻ്റെയും കുട്ടിയാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ ശാസ്ത്രീയമായി തെളിഞ്ഞ പശ്ചാത്തലത്തിൽ കോടതിയുത്തരവ് വരുന്നതു വരെ കാത്തിരിക്കാതെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാൻ സിഡബ്ല്യുസിക്ക് കഴിയുമെന്നും നിയമോപദേശമുണ്ട്. നിലവിൽ നിർമല ശിശുഭവനിലാണ് കുട്ടി.പരിശോധനാഫലം അനുകൂലമായതോടെ കുട്ടിയെ കാണാൻ അനുപമയെയും അജിത്തിനെയും കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. അരമണിക്കൂറോളം ഇവർ കഴിഞ്ഞ ദിവസം കുഞ്ഞിനൊപ്പം ചെലവിടുകയും ചെയ്‌തിരുന്നു. ഇതിനിടെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലും ശിശുക്ഷേമ സമിതിയിലും നടക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കണമെന്ന്പ്രതിപക്ഷനേതാവ് വി.ഡി സതീശനും പറഞ്ഞിരുന്നു. എല്ലാം പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ പോര. ദൂരൂഹത നിറഞ്ഞ സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരുന്നു.

Readers Comment

Add a Comment