Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റോഡിൽ കുഴിക്കു സമീപം എത്തിയപ്പോൾ ബൈക്കിന്റെ വേഗം കുറച്ചു. ആ തക്കം മുതലെടുത്ത് കാത്തുനിന്ന സംഘം സഞ്ജിത്തിന്റെ കൈക്കു വെട്ടി. ശേഷം കടന്നാക്രമണമായിരുന്നു. യാക്കര പുഴയോരത്തു കിണാശ്ശേരി–മമ്പ്രം റോഡിൽ ആളൊഴിഞ്ഞ മേഖലയാണു കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. ഇവിടെ കാറിൽ കാത്തിരുന്ന പ്രതികൾ സഞ്ജിത്ത് എത്തേണ്ട നേരമായപ്പോൾ പുറത്തിറങ്ങി. കൊല നടത്തിയ സ്ഥലത്തു റോഡിൽ നിറയെ കുഴികളാണ്. ഇവിടെ വേഗം കുറച്ചല്ലാതെ വാഹനങ്ങൾക്കു പോകാനാകില്ല. ചെറുതും വലുതുമായി പത്തോളം കുഴികളുണ്ട്. ഇതെല്ലാം കണ്ടും പഠിച്ചുമാണ് പട്ടാപ്പകൽ കൊല നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം.

ഏറെ രാഷ്ട്രീയ വിവാദം ഉയർത്തിയ കേസിൽ കൊലയാളി സംഘത്തിലെ 2 പേരെ അറസ്റ്റ് ചെയ്യാനായതു ജില്ലാ പൊലീസിന്റെ മികച്ച ടീം വർക്കിലൂടെ. പ്രതികളുടെ അറസ്റ്റ് വൈകുന്നു, പൊലീസ് പ്രതികളെ സംരക്ഷിക്കുന്നു, കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറണം എന്നിങ്ങനെ ആരോപണവും ആവശ്യവും ശക്തമാകുന്നതിനിടെയാണ് കൃത്യം നടത്തിയ സംഘത്തിലെ 2 പേരെ അറസ്റ്റ് ചെയ്യാനായത്.സ്ഥാനത്തു സമാന കേസുകളിൽ പലതിലും പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, ഡിവൈഎസ്പിമാരായ പി.സി. ഹരിദാസ്, കെ.എം. ദേവസ്യ, ഇൻസ്പെക്ടർമാരായ ഷിജു ഏബ്രഹാം, ജെ. മാത്യു, എൻ.എസ്.രാജീവ്, എ.ദീപകുമാർ, എം.ശശിധരൻ, എം.സുജിത് എന്നിവരുൾപ്പെട്ട 34 അംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്.

കൊലപാതകത്തിൽ പൊലീസിനു തുമ്പായതു വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. കൃത്യത്തിനു ശേഷം പ്രതികൾ കാറിൽ കുഴൽമന്ദം വരെ സഞ്ചരിച്ചതിന്റെ ദൃശ്യവും ലഭിച്ചു. കൊലപാതകം നടത്തി പോകുമ്പോൾ കണ്ണനൂരിൽ വച്ചു കാർ കേടായി. ഇതോടെയാണ് ഇവിടെ ആയുധം ഉപേക്ഷിച്ചതെന്നാണു നിഗമനം. ആയുധം കണ്ടെത്തിയതി‍ൽ ശാസ്ത്രീയ പരിശോധനയടക്കം നടക്കുന്നു. ഇവിടെ നിന്നു വാഹനം തള്ളിയും മറ്റും കുഴൽമന്ദം വരെ എത്തി. അവിടെ വച്ചു വീണ്ടും വാഹനം കേടായി. അതു പരിഹരിക്കാൻ മറ്റൊരു വാഹനം എത്തി. ആ വാഹനത്തിന്റെ നമ്പർ കണ്ടെത്തി അന്വേഷണ സംഘം നടത്തിയ അന്വേഷണമാണു തുമ്പുണ്ടാക്കിയത്.

Readers Comment

Add a Comment