Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:24 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പച്ചക്കറിയുടെയും അവിശ്യ വസ്തുക്കളുടേയും അനിയന്ത്രിത വിലക്കയറ്റം തടയാൻ ഊർജ്ജിത ഇടപെടൽ നടത്താൻ സർക്കാർ. പച്ചക്കറി വിലക്കയറ്റം തടയാൻ പ്രാദേശികമായും ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ്പിനും  വി.എഫ്.പി.സി.കെക്കും നിർദേശം കൊടുത്തുകഴിഞ്ഞു. വിപണിയിലെ ചൂഷണം തടയാൻ കർഷകർ നേരിട്ട് നടത്തുന്ന നഗരവഴിയോര ചന്തകൾ സജീവമാക്കും. പച്ചക്കറി ക്ലസ്റ്ററുകളിൽ ഉൽപാദിപ്പിച്ച പച്ചക്കറി ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിച്ച് വിപണിയിലെത്തിക്കും. കേന്ദ്ര ഗവൺമെൻറിൻറെ അടിയന്തിര ഇടപെടൽ വിഷയത്തിൽ ആവശ്യമാണെന്ന് കൃഷി മന്ത്രി പറഞ്ഞു.ഇന്ധന വില വർദ്ധനവ് മൊത്തം വിപണിയേയും സാരമായി ബാധിച്ചിട്ടുണ്ട്. ശക്തമായ മഴ പച്ചക്കറിയടക്കമുള്ള കൃഷികൾക്കുണ്ടാക്കിയ നാശം വ്യാപകമാണ്. സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പച്ചക്കറി ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് എത്തുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി കൃഷി വകുപ്പിൻറെ ഇടപെടൽ ശക്തമാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

Readers Comment

Add a Comment