Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 3:30 am
  • 30th June, 2026
  • Overcast Clouds
23.13°C23.13°C
  • Humidity: 95 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മോഡലുകളായ അൻസി കബീർ, അഞ്ജന ഷാജൻ, സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവർ ദുരൂഹസാഹചര്യത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ആഡംബരക്കാറുമായി ഇവരെ പിന്തുടർന്ന സൈജു തങ്കച്ചന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. കേസിൽ ഇതുവരെയും സൈജുവിനെ പ്രതിയാക്കിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രതി ചേർക്കുന്ന പക്ഷം നോട്ടിസ് നൽകി വിളിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതു രേഖപ്പെടുത്തിയാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയത്.

മോഡലുകൾ സഞ്ചരിച്ച വാഹനത്തെ താൻ പിന്തുടർന്നിട്ടില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ തന്നെ പ്രതി ചേർത്ത് അറസ്റ്റു ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആരോപിച്ചാണ് സൈജു തങ്കപ്പൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

നമ്പർ 18 ഹോട്ടലിൽവച്ചു വാഹനാപകടത്തിൽ മരിച്ചവരെ കണ്ടിട്ടുണ്ട്. ഇവർ അമിതമായി മദ്യപിച്ചിരുന്നതിനാൽ വാഹനം ഓടിക്കരുതെന്ന് പറയുകയും ചെയ്തിരുന്നു. ഇതു നല്ല ഉദ്ദേശത്തോടെ ഉപദേശമായാണ് പറഞ്ഞത്. ഇവരുടെ വാഹനത്തെ പിന്തുടരുകയായിരുന്നില്ല, പകരം തന്റെ കാക്കനാട്ടുള്ള വീട്ടിലേയ്ക്ക് പോകുകയായിരുന്നു. ചക്കരപ്പറമ്പിൽവച്ച് മുന്നിൽ പോയ വാഹനം അപകടത്തിൽപെട്ടത് കണ്ടെന്നും ഇക്കാര്യം പൊലീസിനെ വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നും സൈജു കോടതിയെ അറിയിച്ചിരുന്നു. 

ഹോട്ടൽ ഉടമ റോയി വയലാട്ട് ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയും അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കുകയും ചെയ്തതിനു പിന്നാലെയാണ് സൈജു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ഇയാൾ ഒളിവിലാണ്. നോട്ടിസ് നൽകി വിളിച്ചു വരുത്തുകയേ ഉള്ളൂ എന്നു പൊലീസ് കോടതിയെ അറിയിച്ച സാഹചര്യത്തിൽ കൃത്യമായ തെളിവുകളുണ്ടെങ്കിൽ മാത്രമായിരിക്കും അറസ്റ്റുണ്ടാകുക. അറസ്റ്റു രേഖപ്പെടുത്തിയെങ്കിലും കോടതി റോയി വയലാട്ടിനും ഹോട്ടൽ ജീവനക്കാർക്കും ജാമ്യം നൽകിയതിനാൽ കൂടുതൽ അറസ്റ്റുണ്ടാകാനുള്ള സാധ്യതയും മങ്ങിയിട്ടുണ്ട്. 

Readers Comment

Add a Comment