Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആലുവ കീഴ്മാട് ഗാർഹിക പീഡനത്തിനിരയായെന്നു പരാതി നൽകിയ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. ആലുവ എടയപ്പുറം സ്വദേശി മോഫിയ പർവീൺ (23) ആണ് ജീവനൊടുക്കിയത്. മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവ്, അയാളുടെ മാതാപിതാക്കൾ, സർക്കിൾ ഇൻസ്പെക്ടർ എന്നിവർക്കെതിരെ പരാമർശമുണ്ട്.
തൊടുപുഴയിൽ സ്വകാര്യ കോളജിൽ എൽഎൽബി വിദ്യാർഥിയായ മോഫിയ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്. ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുന്നെന്നു മോഫിയ നൽകിയ പരാതിയിൽ ആലുവ പൊലീസ് ഇന്നലെ ഇവരെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. സംസാരത്തിനിടെ വാക്കുതർക്കമുണ്ടായതെത്തുടർന്ന് ക്ഷുഭിതയായ മോഫിയ ഭർത്താവിന്റെ മുഖത്തടിച്ചെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.അതേസമയം, സ്റ്റേഷനിൽവച്ച് വാക്കുതർക്കത്തിനിടെ മോഫിയ ഭർത്താവിന്റെ മുഖത്തടിച്ചെന്നും ഇത്തരം കാര്യങ്ങൾ പാടില്ലെന്നു പറയുകയാണുണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്.
23.68°C








