Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ലഹരിക്കേസിൽ കുടുക്കിയതാണോയെന്ന് മുംബൈ പൊലീസ് അന്വേഷിക്കുമെന്നു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വൽസെ പാട്ടീൽ അറിയിച്ചു. ലഹരിമരുന്ന് ഇടപാടുകൾക്കായി ആര്യൻ, സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മുൺമുൺ ധമേച്ഛ എന്നിവർ ഗൂഢാലോചന നടത്തിയതിനു തെളിവില്ലെന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണു പ്രഖ്യാപനം.
ലഹരി ഇടപാട് സംബന്ധിച്ച വാട്സാപ് ചാറ്റുകൾ ആര്യന്റെ പക്കൽനിന്നു കണ്ടെടുത്തതായും കുറ്റസമ്മത മൊഴിയുണ്ടെന്നുമാണ് ആര്യനെതിരെ എൻസിബി ഉന്നയിച്ച വാദം. എന്നാൽ, ഗൂഢാലോചന സംബന്ധിച്ച് ഒരു തെളിവും ചാറ്റിൽനിന്നു കണ്ടെത്താനായിട്ടില്ലെന്നും മൊഴി അന്വേഷണ ആവശ്യത്തിന് ഉപയോഗിക്കാമെന്നും കുറ്റക്കാരനെന്നു ആരോപിക്കാൻ അത് ആയുധമാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെ കേസിൽ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് എൻസിബി.
എൻസിബി സുപ്രീംകോടതിയെ സമീപിച്ചേക്കും. ലഹരിക്കേസിൽ ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പരിശോധിക്കുന്നു. ശനിയാഴ്ചയാണ് ഹൈക്കോടതിയുടെ വിശദമായ ജാമ്യ ഉത്തരവ് പുറത്തിറങ്ങിയത്.
29.82°C








